ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ജലവൈദ്യുതോത്പാദനം ഉയര്‍ത്താന്‍ മാര്‍ഗരേഖയുമായി കേന്ദ്രം

കൊച്ചി: ജലവൈദ്യുതോത്പാദനം ഉയര്ത്താന് കേന്ദ്ര ഊര്ജമന്ത്രാലയം ഒരുങ്ങുന്നു. സംസ്ഥാനങ്ങള് നിശ്ചിതശതമാനം സൗരോര്ജം വാങ്ങി ഉപയോഗിക്കണമെന്ന നിബന്ധന മാറ്റി. പകരം നിശ്ചിതശതമാനം ജലവൈദ്യുതി ഉപയോഗിക്കണമെന്നാണ് മന്ത്രാലയത്തിന്റെ പുതിയ മാര്ഗരേഖ. കേരളത്തിന് സാമ്പത്തികമായി ഏറെ പ്രയോജനംചെയ്യുന്നതാണ് കേന്ദ്രതീരുമാനം.

പുനരുപയോഗ ഊര്ജോപഭോഗം സംബന്ധിച്ച മാര്ഗരേഖയാണ് കേന്ദ്രം പുറത്തിറക്കിയത്. സംസ്ഥാനങ്ങളുടെ ആകെ ഉപഭോഗത്തിന്റെ നിശ്ചിതശതമാനം സൗരോര്ജ വൈദ്യുതി ഉപയോഗിക്കണമെന്നായിരുന്നു നിലവിലെ രീതി. പുതിയ ഉത്തരവില് സൗരോര്ജത്തിനുപകരം ജലവൈദ്യുതി ഇടംപിടിച്ചു.

ഉപഭോഗംകൂടുതലുള്ള സമയങ്ങളില് ജലവൈദ്യുത പദ്ധതികളാണ് പ്രയോജനം ചെയ്യുകയെന്ന തിരിച്ചറിവിലാണ് കളംമാറ്റം. ജലവൈദ്യുതിയുടെ ഉത്പാദനച്ചെലവ് കുറഞ്ഞതും പരിഗണിച്ചു. കല്ക്കരിക്ഷാമംമൂലം വൈദ്യുതിതടസ്സമുണ്ടായകാലത്ത് സൗരോര്ജം പ്രയോജനപ്പെട്ടില്ലെന്നതും ഊര്ജമന്ത്രാലയം കണക്കിലെടുത്തു.

സൗരോര്ജം പുറമേനിന്ന് വാങ്ങേണ്ടിവരില്ലെന്നതാണ് കേരളത്തിനുണ്ടാകുന്ന ഒരുനേട്ടം. ആകെയുള്ള 26,000 ദശലക്ഷം യൂണിറ്റ് ഉപഭോഗത്തിന്റെ 6.75 ശതമാനമാണ് കേരളം 2021-22-ല് ഉപയോഗിക്കേണ്ടിയിരുന്ന സൗരോര്ജം. തൊട്ടുമുന്വര്ഷം ഇത് 5.25 ശതമാനമായിരുന്നു. ഇതുനിറവേറ്റാന് കേരളമുള്പ്പെടെ ഉയര്ന്ന വിലയ്ക്ക് സൗരോര്ജ വൈദ്യുതി പുറമേനിന്ന് വാങ്ങി ഉപയോഗിച്ചിരുന്നു. യൂണിറ്റിന് 17 രൂപയുണ്ടായിരുന്ന 2010 മുതല് സൗരോര്ജ വൈദ്യുതി വാങ്ങുന്നു. നിലവില് യൂണിറ്റിന് 2.44 രൂപ നല്കണം. ജലവൈദ്യുതിക്ക് യൂണിറ്റിന് ഒരുരൂപയില് താഴെ ഉത്പാദനം സാധ്യമാണെന്നിരിക്കേയാണിത്.

ജലവൈദ്യുതപദ്ധതികളില് നിന്നുള്ള ഉത്പാദനം പുനരുപയോഗത്തിനായി പ്രയോജനപ്പെടുത്താനായാല് വന് സാമ്പത്തികലാഭവും കേരളത്തിനുണ്ടാകും. ഉത്തരേന്ത്യന് സംസ്ഥാനങ്ങളില് ഏറിയപങ്കും കല്ക്കരി വൈദ്യുതിയാണ് ഉപയോഗിക്കുന്നത്. ജലവൈദ്യുതി നിശ്ചിതശതമാനം ഉപയോഗിക്കണമെന്ന നിബന്ധന വന്നതോടെ കേരളത്തില് ഉത്പാദിപ്പിക്കുന്ന ജലവൈദ്യുതിക്ക് ആവശ്യക്കാര് കൂടും. പകല് അധികംവരുന്ന വൈദ്യുതി ലാഭത്തില് വില്ക്കാനും സാധിക്കും. ജലവൈദ്യുതി ആവശ്യത്തിന് ലഭ്യമല്ലെങ്കില് മറ്റ് പുനരുപയോഗ വൈദ്യുതിയില് നിന്ന് എടുക്കാമെന്നും ഉത്തരവിലുണ്ട്.

X
Top