രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

ഫ്യൂച്ചർ ജനറലി ഇന്ത്യയുടെ 24.91% ഓഹരികൾ സെൻട്രൽ ബാങ്കിന്

മുംബൈ: പൊതുമേഖല ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ 451 കോടി രൂപയ്ക്ക് ഫ്യൂച്ചർ ജനറലി ഇന്ത്യയുടെ 24.91 ശതമാനം ഓഹരികൾ സ്വന്തമാക്കി. കൂടാതെ ഫ്യൂച്ചർ ജനറലി ഇന്ത്യ ലൈഫ് ഇൻഷ്വറൻസിന്‍റെ 25.18 ശതമാനം ഓഹരികൾ 57 കോടി രൂപയ്ക്ക് വാങ്ങിച്ചു.

2025 ജൂണ്‍ നാലിന് ഓഹരികൾ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായി. ഈ നടപടികൾക്ക് സെൻട്രൽ ബാങ്കിന് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ), റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, ഇൻഷ്വറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്‍റ് അഥോറിറ്റി ഓഫ് ഇന്ത്യ എന്നിവയിൽനിന്ന് അംഗീകാരം ലഭിച്ചു.

ഫ്യൂച്ചർ എന്‍റർപ്രൈസസ് ലിമിറ്റഡും ജനറലി ഗ്രൂപ്പും സംയുക്ത സംരംഭങ്ങളായി 2006ൽ ഫ്യൂച്ചർ ജനറലിയുടെ ലൈഫ്, ജനറൽ ഇൻഷ്വറൻസ് വിഭാഗങ്ങൾ സ്ഥാപിതമായി. ഓരോ കമ്പനിയിലും ഏകദേശം 74 ശതമാനം ഓഹരി ജനറലി ഗ്രൂപ്പിനാണ്.

X
Top