വ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻആറാം തലമുറ യുദ്ധവിമാന നിർമാണം: ഇന്ത്യയും ഫ്രാൻസും കൈകോർക്കാൻ സാധ്യതക്രൂഡോയിൽ ശേഖരം വർധിപ്പിക്കാനൊരുങ്ങി ഇന്ത്യ

ജിഡിപി ഇടിഞ്ഞതില്‍ ആര്‍ബിഐയെ പഴിചാരി കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം ഇടിഞ്ഞതില്‍ ആര്‍ബിഐയെ പഴിചാരി കേന്ദ്രസര്‍ക്കാര്‍. മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് സ്വീകരിച്ച കര്‍ശന പണനയം വെല്ലുവിളിയായെന്നാണ് കുറ്റപ്പെടുത്തല്‍.

ധനമന്ത്രാലയത്തിന്റെ പ്രതിമാസ റിവ്യു റിപ്പോര്‍ട്ടിലാണ് ആര്‍ബിഐയ്ക്കെതിരെ വിമര്‍ശനം. അടുത്ത ധനനയ യോഗത്തില്‍ ആര്‍ബിഐയില്‍ നിന്ന് ഉദാര നടപടികള്‍ പ്രതീക്ഷിക്കുന്നതായും ധനമന്ത്രാലയം വ്യക്തമാക്കി.

പലിശ നിരക്കില്‍ കുറവ് വരുത്തുമെന്നാണ് വിലയിരുത്തല്‍. പുതിയ ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ ആദ്യ ധന നയയോഗമാണ് ഫെബ്രുവരിയില്‍ നടക്കുക.

പലിശ നിരക്കുകള്‍ കുറച്ചു വളര്‍ച്ച ഉറപ്പാക്കാന്‍ ആര്‍ബിഐ തയാറാകണമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമനും ,വാണിജ്യ മന്ത്രി പീയൂഷ് ഗോയലും ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും ശക്തികാന്ത ദാസ് അതിന് തയ്യാറായില്ല. ഇതാണ് കേന്ദ്രത്തിന്റെ വിമര്‍ശനത്തിന് കാരണം.

വിലക്കയറ്റത്തോത് സ്ഥിരതയോടെ 4 ശതമാനത്തിലെത്തിയാല്‍ മാത്രമേ പലിശ കുറയ്ക്കൂ എന്നതായിരുന്നു ശക്തികാന്തദാസിന്റെ നിലപാട്.

അതേസമയം,ഉയര്‍ന്ന വായ്പ നിരക്കു മൂലം വ്യവസായ, വാണിജ്യ മേഖലയുടെ വരുമാനത്തില്‍ വലിയ തോതില്‍ ഇടിവുണ്ടായി. ഇത് പല കമ്പനികള്‍ക്കും തിരിച്ചടവിനു പ്രയാസം നേരിട്ടതായി കേന്ദ്രം ചൂണ്ടികാണിക്കുന്നു.

X
Top