തരംഗമായി വിന്‍റേജ് കാറുകള്‍വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം; കേരളത്തെ കാത്തിരിക്കുന്നത് ഒരു ലക്ഷം കോടി രൂപയുടെ അവസരംഇന്ത്യയ്‌ക്കെതിരെ അധിക താരിഫ് ചുമത്തില്ലെന്ന സൂചന നല്‍കി ട്രംപ്റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുത്തനെ ഉയര്‍ന്നുജിഎസ്ടി പരിഷ്‌ക്കരണത്തിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, നിത്യോപയോഗ ഉത്പന്നങ്ങളുടെ നികുതി കുറയും

രണ്ടാംപാദത്തില്‍ അറ്റാദായം കുറഞ്ഞ് സിയറ്റ്

ചെന്നൈ: ടയര്‍ നിര്‍മ്മാതാക്കളായ സിയറ്റ് രണ്ടാം പാദത്തില്‍ നികുതിക്ക് ശേഷമുള്ള അറ്റാദായം 42 ശതമാനം കുറഞ്ഞ് 121 കോടി രൂപയായി. ചരക്ക് വിലയിലുണ്ടായ വര്‍ധനയെത്തുടര്‍ന്നാണ് അറ്റാദായത്തില്‍ കുറവുണ്ടായത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ കമ്പനി 208 കോടി രൂപയുടെ നികുതിക്ക് ശേഷമുള്ള ലാഭമാണ് രേഖപ്പെടുത്തിയത്.

രണ്ടാം പാദത്തില്‍ വരുമാനം 3,304 കോടി രൂപയായി ഉയര്‍ന്നതായും സിയറ്റ് റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഏകീകൃത വരുമാനം കഴിഞ്ഞ വര്‍ഷത്തെ 3,043 കോടി രൂപയില്‍ നിന്ന് 3,298 കോടി രൂപയായി വര്‍ധിച്ചു.

ഈ പാദത്തില്‍ കമ്പനിയുടെ മൊത്തത്തിലുള്ള കടം 280 കോടി രൂപ വര്‍ധിച്ചതായും സിയറ്റ് സിഎഫ്ഒ കുമാര്‍ സുബ്ബയ്യ പറഞ്ഞു.

‘ഈ പാദം ഞങ്ങളുടെ എക്കാലത്തെയും ഉയര്‍ന്ന വരുമാനത്തെ അടയാളപ്പെടുത്തുന്നു, പ്രധാനമായും ഞങ്ങളുടെ റീപ്ലേസ്മെന്റ്, ഇന്റര്‍നാഷണല്‍ സെക്ടറുകളിലെ മികച്ച പ്രകടനമാണ് ഇതിന് കാരണമായത്. ചരക്ക് വിലയില്‍ കാര്യമായ വര്‍ധനവുമുണ്ടായി’, സിയറ്റ് എംഡിയും സിഇഒയുമായ അര്‍ണബ് ബാനര്‍ജി പറഞ്ഞു.

ഈ പാദത്തില്‍ കമ്പനി ഒരു വില വര്‍ധനവ് വരുത്തി, ഇത് ചിലവ് ആഘാതത്തിന്റെ ഒരു ഭാഗം കുറച്ചു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

X
Top