ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

അമിര്‍ ചന്ദ്‌ ഐപിഒ മാര്‍ച്ച്‌ 24 മുതല്‍

സുമതി അരി കയറ്റുമതി നടത്തുന്ന അമിര്‍ ചന്ദ്‌ ജഗ്‌ദിഷ്‌ കുമാര്‍ (എക്‌സ്‌പോര്‍ട്‌സ്‌) ലിമിറ്റഡിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫര്‍ (ഐപിഒ) മാര്‍ച്ച്‌ 24ന്‌ തുടങ്ങും. മാര്‍ച്ച്‌ 27 വരെയാണ്‌ ഈ ഐപിഒ സബ്‌സ്‌ക്രൈബ്‌ ചെയ്യാവുന്നത്‌. ഇഷ്യു വില തീരുമാനിച്ചിട്ടില്ല. മാര്‍ച്ച്‌ 30ന്‌ ഓഹരികളുടെ അലോട്ട്‌മെന്റ്‌ നടക്കും.

ഏപ്രില്‍ 2ന്‌ ഓഹരികള്‍ എന്‍എസ്‌ഇയിലും ബിഎസ്‌ഇയിലും ലിസ്റ്റ്‌ ചെയ്യും. അമിര്‍ ചന്ദ്‌ ജഗ്‌ദിഷ്‌ കുമാര്‍ (എക്‌സ്‌പോര്‍ട്‌സ്‌) 440 കോടി രൂപയാണ്‌ ഐപിഒ വഴി സമാഹരിക്കുന്നത്‌. പൂര്‍ണമായും പുതിയ ഓഹരികളുടെ വില്‍പ്പനയാണ്‌ നടത്തുന്നത്‌.

ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്‌എസ്‌) ഇല്ല. ഐപിഒ വഴി സമാഹരിക്കുന്ന തുക പ്രവര്‍ത്തന മൂലധനം, പൊതുവായ കോര്‍പ്പറേറ്റ്‌ ആവശ്യങ്ങള്‍ എന്നിവയ്‌ക്കായി വിനിയോഗിക്കും.

2025 ഒക്‌ടോബറില്‍ സെബി അമിര്‍ ചന്ദിന്‌ ഐപിഒ നടത്തുന്നതിനുള്ള അനുമതി നല്‍കിയിരുന്നു. എയ്‌റോപ്ലെയ്‌ന്‍ എന്ന ബ്രാന്റ്‌ നാമത്തിലാണ്‌ കമ്പനി ബസുമതി അരിയുടെ കയറ്റുമതി നടത്തുന്നത്‌.

അമിര്‍ ചന്ദ്‌ നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ 48.77 കോടി രൂപ ലാഭവും 1421.3 കോടി രൂപ വരുമാനവുമാണ്‌ കൈവരിച്ചത്‌.

X
Top