മുംബൈ: പുനരുപയോഗ ഊർജ്ജ സ്ഥാപനമായ സോളനെർജി പവർ ഏറ്റെടുക്കുന്നതിന് ബ്രിട്ടീഷ് ഓയിൽ ആൻഡ് ഗ്യാസ് കമ്പനിയായ ഷെല്ലിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (CCI) അംഗീകാരം നൽകി. ഇടപാടിന് 2022 ജൂലൈ 12-നാണ് സിസിഐ അനുമതി നൽകിയത്. 2002-ലെ കോംപറ്റീഷൻ ആക്ടിന്റെ സെക്ഷൻ 31(1) പ്രകാരം ആക്റ്റിസ് സോളനെർഗി ലിമിറ്റഡിൽ നിന്ന് സോളനെർജി പവർ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുക്കുന്നതിന് ഷെൽ ഓവർസീസ് ഇൻവെസ്റ്റ്‌മെന്റ് ബി.വിക്ക് സിസിഐ അംഗീകാരം നൽകിയതായി കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഔദ്യോഗിക റിലീസിൽ പറഞ്ഞു. ഈ വർഷം ഏപ്രിലിലാണ് കമ്പനി ഏറ്റെടുക്കൽ പ്രഖ്യാപിച്ചത്.
ഷെൽ പിഎൽസി കമ്പനിയുടെ ഓഹരികൾ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച്, യൂറോനെക്സ്റ്റ് ആംസ്റ്റർഡാം, ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവയിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്, 70-ലധികം രാജ്യങ്ങളിലായി 83,000 ജീവനക്കാരുള്ള ഊർജ്ജ, പെട്രോകെമിക്കൽ മേഖലയിലെ മുൻനിര ആഗോള ഗ്രൂപ്പാണ് ഷെൽ ഗ്രൂപ്പ്. അതേസയം, ഇന്ത്യയിലെ വൈദ്യുതി വിതരണ കമ്പനികൾക്ക് വൈദ്യുതി വിതരണം ചെയ്യുന്ന കമ്പനിയാണ് സോളനെർഗി പവർ പ്രൈവറ്റ് ലിമിറ്റഡ്.