അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

ഡിബി പവർ – അദാനി ഇടപാടിന് സിസിഐ അനുമതി

ന്യൂഡൽഹി: ഡിബി പവർ, ഡിലിജന്റ് പവർ എന്നിവയെ ഏറ്റെടുക്കാൻ അദാനി പവറിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) അനുമതി ലഭിച്ചു. ഡിബി പവറിന്റെയും അതിന്റെ ഹോൾഡിംഗ് കമ്പനിയായ ഡിലിജന്റ് പവറിന്റെയും 100 ശതമാനം ഓഹരി കമ്പനി ഏറ്റെടുക്കുന്നതായി അദാനി പവർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിർദിഷ്ട ഇടപാടിന് അനുമതി നൽകിയതായി സിസിഐ അതിന്റെ വാർത്താക്കുറിപ്പിൽ അറിയിച്ചു.

13,650 മെഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷിയുള്ള എട്ട് പ്രവർത്തന പ്ലാന്റുകളാണ് അദാനി പവറിന് ഇന്ത്യയിൽ ഉള്ളത്. ഇത് പ്രാഥമികമായി താപവൈദ്യുതി ഉൽപ്പാദനത്തിലാണ് ശ്രദ്ധ കേന്ദ്രികരിക്കുന്നത്. കൂടാതെ കമ്പനിക്ക് ഗുജറാത്തിൽ 40 മെഗാവാട്ട് സൗരോർജ്ജ പദ്ധതിയുണ്ട്.

അതേസമയം ഛത്തീസ്ഗഢിൽ 120 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള കൽക്കരി അധിഷ്ഠിത പവർ പ്ലാന്റ് പ്രവർത്തിപ്പിക്കുന്ന കമ്പനിയാണ് ഡിബി പവർ. ഓഗസ്റ്റിൽ അദാനി പവർ ഏകദേശം 7,017 കോടി രൂപയുടെ എന്റർപ്രൈസ് മൂല്യത്തിൽ ഡിബി പവർ ഏറ്റെടുക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഏറ്റെടുക്കലിലൂടെ, ഛത്തീസ്ഗഡിലെ താപവൈദ്യുത മേഖലയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

X
Top