സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

കാപ്രി ഗ്ലോബലിന് ലാഭത്തില്‍ രണ്ട് മടങ്ങ് വര്‍ദ്ധന

കൊച്ചി: ബാങ്കിംഗ് ഇതര ധനകാര്യ കമ്പനിയായ കാപ്രി ഗ്ലോബല്‍ ക്യാപിറ്റല്‍ ലിമിറ്റഡിന്റെ സംയോജിത അറ്റാദായം ജൂണില്‍ അവസാനിച്ച ആദ്യ പാദത്തില്‍ ഇരട്ടിയിലധികം വര്‍ധിച്ച് 175 കോടിയായി. കമ്പനി കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 76 കോടി രൂപയാണ് നികുതി കഴിച്ചുള്ള ലാഭം റിപ്പോര്‍ട്ട് ചെയ്തത്.

ജൂണ്‍ പാദത്തില്‍ കമ്പനിയുടെ മൊത്തം വരുമാനം 41 ശതമാനം വര്‍ധിച്ച് 582 കോടിയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 410 കോടിയായിരുന്നു. കമ്പനിയുടെ മാനേജ്‌മെന്റിലുള്ള ഏകീകൃത ആസ്തികള്‍ 42 ശതമാനം വര്‍ധിച്ച് 24,754 കോടിയായി.

റീട്ടെയില്‍ ലോണ്‍ പോര്‍ട്ട്‌ഫോളിയോയിലെ ശക്തമായ വളര്‍ച്ചയാണ് ഇതിന് കാരണമെന്ന് കമ്പനി അറിയിച്ചു.

ജൂണ്‍ പാദത്തില്‍ കാപ്രി ഗ്ലോബലിന്റെ സ്വര്‍ണ്ണ വായ്പകള്‍ 69 ശതമാനം വളര്‍ച്ച കൈവരിച്ചപ്പോള്‍ ഭവന വായ്പകള്‍ 32 ശതമാനം വര്‍ദ്ധിച്ചു. സംയുക്ത വായ്പാ എയുഎം 64 ശതമാനം ഉയര്‍ന്ന് 4,681 കോടിയിലെത്തി.

മുന്‍ പാദത്തിലെ 17.8 ശതമാനത്തേക്കാള്‍ 64 ശതമാനം വര്‍ധന.
കമ്പനിയുടെ വളര്‍ച്ചാനിരക്ക് കുറഞ്ഞ വിഭാഗങ്ങളില്‍ ഗണ്യമായ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് കാപ്രി ഗ്ലോബല്‍ ക്യാപിറ്റല്‍ ലിമിറ്റഡിന്റെ സ്ഥാപകനും എംഡിയുമായ രാജേഷ് ശര്‍മ്മ പറഞ്ഞു.

സാങ്കേതികവിദ്യയിലധിഷ്ഠിതമായ അടിസ്ഥാന സൗകര്യങ്ങളും ഉപഭോക്തൃ കേന്ദ്രീകൃത സമീപനവുമാണ് ശക്തമായ ലാഭക്ഷമത നിലനിര്‍ത്താന്‍ കമ്പനിയെ പ്രാപ്തരാക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

X
Top