ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

151 കോടിയുടെ ഓർഡർ സ്വന്തമാക്കി കപ്പാസിറ്റ് ഇൻഫ്രാപ്രോജക്‌ട്‌സ്

മുംബൈ: ഗിഫ്റ് സ്പെഷ്യൽ ഇക്കണോമിക് സോണിൽ ഐഎഫ്എസ്സിഎ ആസ്ഥാന കെട്ടിടം നിർമ്മിക്കുന്നതിന് ഗിഫ്റ് എസ്ഇഎസ്‌ഡിൽ നിന്ന് കരാർ ലഭിച്ചതായി കപ്പാസിറ്റ് ഇൻഫ്രാപ്രോജക്‌ട്‌സ് അറിയിച്ചു. ഈ അറിയിപ്പിന് പിന്നാലെ കമ്പനിയുടെ ഓഹരി 2.07% ഉയർന്ന് 162.80 രൂപയിലെത്തി.

150.72 കോടി രൂപയാണ് നിർദിഷ്ട കരാറിന്റെ മൂല്യം. ഉയർന്ന വളർച്ചാ ബിസിനസുകളിൽ തങ്ങളുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കാൻ ഈ പുതിയ ഓർഡർ സഹായിക്കുമെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ രാഹുൽ കത്യാൽ പറഞ്ഞു. ഈ ഓർഡറുകളുടെ വരവ്, നിലവിലുള്ള ഓർഡർ ബുക്കിനൊപ്പം വരും പാദങ്ങളിൽ മികച്ച വളർച്ച കൈവരിക്കാൻ ആത്മവിശ്വാസം നൽകുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

മുംബൈ ആസ്ഥാനമായുള്ള കൺസ്ട്രക്ഷൻ കമ്പനിയാണ് കപ്പാസിറ്റ് ഇൻഫ്രാപ്രോജക്‌ട്‌സ്. ഇത് റെസിഡൻഷ്യൽ, കൊമേഴ്സ്യൽ, ഇൻസ്റ്റിറ്റ്യൂഷണൽ കെട്ടിടങ്ങളുടെ നിർമ്മാണത്തിലാണ് ഏർപ്പെട്ടിരിക്കുന്നത്. കമ്പനിക്ക് മുംബൈയ്ക്ക് പുറമെ, എൻസിആർ, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ സാന്നിധ്യമുണ്ട്.

X
Top