ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

കനറാ ബാങ്കിന്‍റെ ആഗോള ഇടപാടുകളിൽ 10.98 ശതമാനം വർധന

കൊച്ചി: പ്രമുഖ പൊതുമേഖലാ ബാങ്കായ കനറാ ബാങ്കിന്‍റെ ആഗോള ഇടപാടുകളിൽ 10.98 ശതമാനം വർധന.

ആഗോള നിക്ഷേപം 9.92 ശതമാനവും ആകെ വായ്പ 12.42 ശതമാനവും അറ്റ ലാഭം 21.69 ശതമാനവും വർധിച്ചതായി ഏപ്രിൽ ഒന്ന് മുതൽ ജൂൺ 30 വരെയുള്ള പാദത്തിലെ സാമ്പത്തിക റിപ്പോർട്ട് വ്യക്തമാക്കുന്നു.

ആഗോള ഇടപാടുകൾ 25,63,984 കോടി രൂപയിലെത്തിയപ്പോൾ ആഗോള നിക്ഷേപം 14,67,655 കോടി രൂപയായി വർധിച്ചു. ആകെ വായ്പ 10,96,329 കോടിയിലെത്തി. റിസ്ക് അസസ്മെന്‍റ് മോഡൽ (ആർഎഎം) 14.90 ശതമാനത്തിന്‍റെ വളർച്ച രേഖപ്പെടുത്തി.

ഭവന വായ്പയിൽ 13.92 ശതമാനത്തിന്‍റെയും വാഹന വായ്പയിൽ 22.09 ശതമാനത്തിന്‍റെയും വർധനയോടെ റീട്ടെയിൽ ക്രെഡിറ്റ് 33.92 ശതമാനം വളർച്ച നേടി. മൊത്ത നിഷ്ക്രിയ ആസ്തി (ജിഎൻപിഎ) അനുപാതം ഇക്കാലയളവിൽ 2.69 ശതമാനമായി കുറഞ്ഞതായി റിപ്പോർട്ട് പറയുന്നു.

X
Top