64 ടണ്‍ സ്വര്‍ണ്ണം തിരികെ രാജ്യത്തെത്തിച്ച് ആര്‍ബിഐനിയന്ത്രണങ്ങൾ തിരിച്ചടിയായി; കയറ്റുമതിയിലും വിലയിലും ഇടിവ് നേരിട്ട് ഇന്ത്യൻ സവാള, ദുരിതത്തിലായി കർഷകർറഷ്യൻ എണ്ണക്കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തിയതോടെ പുതിയ കരാറുകൾ നിർത്തിവെച്ച് ഇന്ത്യൻ റിഫൈനറികൾകണ്ടൽ കാടുകൾക്കൊപ്പം വളരാൻ സമ്പദ്‌വ്യവസ്ഥ; വരുമാനമൊരുക്കാൻ പുതിയ പദ്ധതിവിദ്യാഭ്യാസ ടൂറിസവുമായി മുസിരിസ്; അന്താരാഷ്ട്ര സര്‍വകലാശാലകളുമായും സാംസ്‌കാരിക സ്ഥാപനങ്ങളുമായും കൈകോർക്കും

മിനിമം വേതനം ഉയർത്തി കാനഡയും

യുകെക്ക് പിന്നാലെ മിനിമം വേതനം ഉയർത്തി കാനഡയും. ഏപ്രിൽ ഒന്നു മുതലാണ് വേതന വർധന പ്രാബല്യത്തിൽ വരുന്നത്. ഏപ്രിൽ ഒന്ന് മുതൽ മണിക്കൂറിന് 16.65 ഡോളറിൽ നിന്ന് 17.30 ഡോളറായി വേതനം വർദ്ധിപ്പിച്ചു.

2021 മുതൽ മിനിമം വേതനം കാനഡ ഉയർത്തുന്നുണ്ട്. കാനഡയുടെ ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയാണ് ഫെഡറൽ മിനിമം വേതനം വർദ്ധിപ്പിക്കുന്നത്. 2023ൽ ഇൻഡക്സ് ശരാശരി 3.9 ശതമാനം വരെ ഉയർന്നു.

എല്ലാവർക്കും ശമ്പള വർധന ലഭിക്കുമോ?
മിനിമം വേതന വർദ്ധനവ് നിയന്ത്രിത വ്യവസായങ്ങളിലെ തൊഴിലാളികൾക്ക് മാത്രമേ ബാധകമാകൂ.

ഇതിൽ വിമാന ഗതാഗതം, ബാങ്കുകൾ, തപാൽ സേവനങ്ങൾ, ടെലിഫോൺ, കേബിൾ സംവിധാനങ്ങൾ പോലുള്ള ടെലികമ്മ്യൂണിക്കേഷനുകൾ എന്നിവ ഉൾപ്പെടുന്നു. ഫെഡറൽ ഗവൺമെൻ്റിൻ്റെ വെബ്‌സൈറ്റിൽ ഈ വിഭാഗങ്ങളുടെ പൂർണ പട്ടിക ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ പ്രവിശ്യയുടെയും മിനിമം വേതന വ്യവസ്ഥകളിൽ വ്യത്യാസമുണ്ട്.

ജോലി ചെയ്യുന്ന പ്രദേശത്ത് നിശ്ചയിച്ചിട്ടുള്ള മിനിമം വേതനം ഫെഡറൽ മിനിമം വേതനത്തേക്കാൾ കൂടുതലാണെങ്കിൽ ആ പ്രവിശ്യയുടെ പ്രാദേശിക വേതന നിരക്ക് തന്നെയാണ് ബാധകമാകുക. മറിച്ചാണെങ്കിൽ ഉയർന്ന തുക ലഭിക്കും.

മണിക്കൂർ അടിസ്ഥാനത്തിൽ അല്ല ശമ്പളം എങ്കിൽ മിനിമം വേതനത്തിന് തുല്യമായ തുകയാണ് ഏറ്റവും കുറഞ്ഞത് നൽകേണ്ടത്.

യുകെയിലെ ശമ്പള വർധന ഇങ്ങനെ
യുകെയും അടുത്തിടെ തൊഴിലാളികളുടെ മിനിമം വേതനം കുറച്ചിരുന്നു. മിനിമം വേതനത്തിൽ 9.8 ശതമാനം വർധിനയാണ് വരുത്തിയത്.

2001 ന് ശേഷമുള്ള ഏറ്റവും ഉയർന്ന വർധനയാണിതെങ്കിലും പണപ്പെരുപ്പം നേരിടാൻ ഈ തുക പോര.

കോവിഡിന് ശേഷം എല്ലാവരുടെയും ജീവിതച്ചെലവുകളിലും വ‍ർധനയുണ്ട്. മുഴുവൻ സമയ തൊഴിലാളികൾക്ക് പ്രതിവർഷം 1,800 പൗണ്ട് വ‍ർധനയാണ് ശമ്പളത്തിൽ ഉണ്ടാകുന്നത്.

ഏകദേശം 27 ലക്ഷം ആളുകൾക്ക് ഇതിൻെറ പ്രയോജനം ലഭിക്കും.

X
Top