ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ക്യാൻ ഫിൻ ഹോംസിന്റെ എംഡി ഗിരീഷ് കൗസ്ഗി രാജിവച്ചു

മുംബൈ: ക്യാൻ ഫിൻ ഹോംസിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സ്‍സിക്യൂട്ടീവ് ഓഫീസറുമായ ഗിരീഷ് കൗസ്ഗി തന്റെ ചുമതലകളിൽ നിന്ന് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് രാജിയെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

റിലീവിംഗ് തീയതി വരെ കൗസ്ഗി കമ്പനിയുടെ എംഡിയും സിഇഒയും ആയി പ്രവർത്തിക്കുമെന്ന് ക്യാൻ ഫിൻ ഹോംസ് അറിയിച്ചു. സെബിയുടെ നിയമങ്ങൾക്ക് അനുസൃതമായി, കമ്പനിയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ (ഡിഐഎൻ: 08524205) ശ്രീ ഗിരീഷ് കൗസ്ഗി തന്റെ രാജി സംബന്ധിച്ച വിവരം സെപ്റ്റംബർ 19-ന് ബോർഡിനെ അറിയിച്ചതായി കമ്പനി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

വീട് നിർമ്മിക്കുന്നതിനുള്ള വായ്പ, ഫ്ലാറ്റോ വീടോ വാങ്ങുന്നതിനുള്ള വായ്പ, പ്ലോട്ട് ഏറ്റെടുക്കുന്നതിനുള്ള സാമ്പത്തിക സഹായം എന്നിവ വാഗ്ദാനം ചെയ്യുന്ന ഒരു ഹൗസിംഗ് ഫിനാൻസ് കമ്പനിയാണ് ക്യാൻ ഫിൻ ഹോംസ് ലിമിറ്റഡ്. നിലവിൽ കമ്പനിയുടെ ഓഹരികൾ 4.84 ശതമാനത്തിന്റെ നഷ്ടത്തിൽ 558.20 രൂപയിലെത്തി.

X
Top