ഇന്ത്യയ്ക്കായി 5 വൻ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ച് പ്രധാനമന്ത്രി ◆ നിരക്ക് വർധന തുടരുമെന്ന സൂചനയുമായി റിസർവ് ബാങ്ക് ◆ ഇന്ത്യയുടെ വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ലോകബാങ്ക് ◆ ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ വഴിമുട്ടുന്നു; വിട്ടുവീഴ്ചകൾ ദുഷ്‌കരമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ◆ പശ്ചിമേഷ്യൻ പ്രതിസന്ധി: കടുത്ത സാമ്പത്തിക ഞെരുക്കത്തിൽ വിമാനക്കമ്പനികൾ; കേന്ദ്രത്തിന്റെ അടിയന്തര സഹായം തേടി എഫ്ഐഎ ◆

കാത്തലിക് എൻജിനിയറിംഗ് കോളജുകളിൽ കാമ്പസ് വ്യവസായ പാര്‍ക്ക് തുടങ്ങുന്നു

കൊച്ചി: കേരളത്തിലെ 14 കാത്തലിക് എൻജിനിയറിംഗ് കോളജുകളിൽ കാന്പസ് വ്യവസായ പാര്‍ക്കുകൾ ആരംഭിക്കുന്നതു സംബന്ധിച്ച് സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്ന് കാത്തലിക് എൻജിനിയറിംഗ് കോളജ് മാനേജ്‌മെന്‍റ്സ് അസോസിയേഷൻ.

വിദ്യാര്‍ഥികളില്‍ സംരംഭകത്വ ആഭിമുഖ്യം വളർത്താനും വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായ മേഖലയുമായുള്ള ബന്ധങ്ങൾ കൂടുതല്‍ ശക്തിപ്പെടുത്താനും പാര്‍ക്ക് അവസരമൊരുക്കും.

സംസ്ഥാനസര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന കാമ്പസ് വ്യവസായ പാര്‍ക്ക് സാങ്കേതിക വിദ്യാഭ്യാസ മേഖലയില്‍ വിപ്ലവകരമായ മുന്നേറ്റങ്ങൾ സൃഷ്‌ടിക്കും.

സാങ്കേതിക വിദ്യാഭ്യാസത്തിലെ ആധുനിക ഗവേഷണങ്ങള്‍ പുതിയ ഉത്പന്നങ്ങളായി വിപണിയില്‍ എത്തിക്കാനും വിദ്യാഭ്യാസ കാലഘട്ടത്തില്‍ത്തന്നെ പുതുതലമുറയില്‍ തൊഴില്‍ ആഭിമുഖ്യവും പുത്തൻ അവസരങ്ങളും സൃഷ്‌ടിക്കാനും ഈ സര്‍ക്കാര്‍ പദ്ധതിയിലൂടെ സാധ്യതയുണ്ട്.

പദ്ധതി നടത്തിപ്പിനായി ഏകജാലക ക്ലിയറന്‍സ് സംവിധാനവും ഇന്‍ഡസ്ട്രിയല്‍ ഫ്രീ സോണ്‍ സഹായങ്ങളും അനിവാര്യമാണെന്നും പദ്ധതി സംബന്ധിച്ച് സര്‍ക്കാരുമായി ഇതിനോടകം നടന്ന പ്രാരംഭ ചര്‍ച്ചകളെത്തുടര്‍ന്നു വിശദമായ ചര്‍ച്ചയ്ക്കും തുടർനടപടികൾക്കും സന്നദ്ധമാണെന്നും അസോസിയേഷന്‍ വ്യക്തമാക്കി.

പ്രസിഡന്‍റ് ഫാ. ജോണ്‍ വര്‍ഗീസിന്‍റെ അധ്യക്ഷതയില്‍ രാജഗിരി സ്‌കൂള്‍ ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയില്‍ നടന്ന അസോസിയേഷന്‍ നേതൃസമ്മേളനത്തില്‍ സെക്രട്ടറി റവ.ഡോ. ജോസ് കുറിയേടത്ത് മുഖ്യപ്രഭാഷണവും എക്സിക്യൂട്ടീവ് സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യന്‍ വിഷയാവതരണവും നടത്തി.

X
Top