എം എസ് സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ് ആറുവര്‍ഷത്തെ താഴ്ന്ന നിരക്കില്‍സംസ്ഥാനത്ത് ബീഫ് ക്ഷാമം രൂക്ഷംവ്യവസായ സ്ഥാപനങ്ങൾ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങുന്നത് തടഞ്ഞ് ഉത്തരവ്യുഎസ് – ഇറാൻ യുദ്ധം: ആഗോള സാമ്പത്തിക വളർച്ച കോവിഡിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കെന്ന് ലോകബാങ്ക്ജിഡിപി കണക്കുകളിൽ സംശയം പ്രകടിപ്പിച്ച് രഘുറാം രാജൻ

ഭാരത് നെറ്റ്: 1.3 ലക്ഷം കോടി രൂപ നിക്ഷേപത്തിന് മന്ത്രിസഭ അനുമതി

ന്യൂഡല്‍ഹി: ഭാരത് നെറ്റിന്റെ അടുത്ത ഘട്ടത്തിനായി 1,39,579 കോടി രൂപ അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.വാര്‍ത്താവിനിമയ, ഇലക്ട്രോണിക്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചതാണിക്കാര്യം. രാജ്യത്തെ വിദൂര പ്രദേശങ്ങളില്‍ 5 ജി നെറ്റ് വര്‍ക്ക് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

6.4 ലക്ഷം ഗ്രാമങ്ങളിലേക്ക് റിംഗ് ടോപ്പോളജി സംവിധാനത്തിലൂടെ എത്തിച്ചേരുകയാണ് ലക്ഷ്യമെന്ന് മന്ത്രി അറിയിക്കുന്നു. സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളാ (എസ്പിവി)യി വിഭാവനം ചെയ്തിരിക്കുന്ന ഭാരത് നെറ്റ് പ്രോജക്റ്റ്, നാല് ജില്ലകളിലെ 60,000 ഗ്രാമങ്ങളെ ഉള്‍ക്കൊള്ളുന്ന പൈലറ്റ് പ്രോജക്റ്റ് ഇതിനകം പൂര്‍ത്തിയാക്കി.ഭാരത് നെറ്റ് ഉദ്യാമി യോജനയ്ക്ക് നിലവില്‍ 1.94 ലക്ഷം ഗ്രാമങ്ങള്‍ കണ്ക്ടഡാണ്.

ഭാരത് ബ്രോഡ്ബാന്‍ഡ് നെറ്റ് വര്‍ക്ക് ലിമിറ്റഡ് (ബിബിഎന്‍എല്‍), ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) എന്നിവ ഉള്‍പ്പെടുന്ന പ്രൊജക്ട് 8 മാസമായാണ് നടന്നത്.ഇത് ഏകദേശം 5.67 ലക്ഷം സജീവ ഗാര്‍ഹിക കണക്ഷനുകളിലേക്ക് നയിച്ചു.

ഇന്റര്‍നെറ്റ് സേവന ദാതാക്കളായി (ഐഎസ്പി) സേവനമനുഷ്ഠിക്കുന്ന ചെറുകിട സ്വകാര്യ കമ്പനികളാണ് പദ്ധതി സുഗമമാക്കിയിത്. പങ്കാളികളുമായി 50-50 വരുമാനം പങ്കിടുന്ന മാതൃകയിലാണ് പദ്ധതി, വൈഷ്ണവ് കൂട്ടിച്ചേര്‍ത്തു.

X
Top