പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

ബൈജൂസിൽ വീണ്ടും കൂട്ടപ്പിരിച്ച് വിടൽ

ബംഗ്ലൂരു: സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന ബൈജൂസിൽ വീണ്ടും കൂട്ടപ്പിരിച്ചു വിടൽ. വിവിധ വിഭാഗങ്ങളിൽ നിന്നായി നൂറ് ജീവനക്കാരെ ബൈജൂസ് പിരിച്ചു വിട്ടു. പെർഫോമൻസ് വിലയിരുത്തിയാണ് പിരിച്ച് വിടലെന്നാണ് ബൈജൂസിന്‍റെ വിശദീകരണം.

ജൂണിലും ബൈജൂസ് ആയിരത്തോളം തൊഴിലാളികളെ പിരിച്ച് വിട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ, ബൈജൂസ് കമ്പനി കഴിഞ്ഞ നവംബർ മുതൽ ഏകദേശം മൂവായിരത്തോളം തൊഴിലാളികളെയാണ് ജോലിയിൽ നിന്നും പിരിച്ച് വിട്ടത്.

കർണാടക തൊഴിൽ വകുപ്പിന് മുന്നിലടക്കം കൂട്ടപ്പിരിച്ച് വിടലിനെതിരെ പരാതികൾ നിലനിൽക്കെയാണ് പുതിയ നീക്കം.

അതിനിടെ, ബൈജൂസിന് വീണ്ടും പ്രതിസന്ധിയായി ആഭ്യന്തര റിപ്പോർട്ട് പുറത്ത് വന്നു. കഴിഞ്ഞ രണ്ട് വർഷത്തിനിടെ ബൈജൂസിന്‍റെ ട്യൂഷൻ സെന്‍റർ ഉപഭോക്താക്കളിൽ പകുതി പേരും റീഫണ്ട് ആവശ്യപ്പെട്ടതായാണ് കമ്പനി ആഭ്യന്തര റിപ്പോർട്ടിൽ പറയുന്നത്.

2021 നവംബർ 9 മുതൽ 2023 ജൂലൈ 11 വരെയുള്ള കണക്കുകളാണ് പുറത്ത് വന്നത്. 43,625 റീഫണ്ട് റിക്വസ്റ്റുകൾ ഈ കാലയളവിനുള്ളിൽ ലഭിച്ചതായി കമ്പനിയുടെ തന്നെ ആഭ്യന്തര കണക്കുകൾ ബൈജൂസിന് വിവിധ ട്യൂഷൻ സെന്‍ററുകളിലായി 75,000-ത്തോളം വിദ്യാർഥികളുണ്ട് എന്നാണ് കണക്ക്.

X
Top