കണക്കില്ലാതെ കേന്ദ്രസർക്കാർ ചെലവഴിച്ചത് 54,282 കോടി രൂപയെന്ന് സിഎജി റിപ്പോർട്ട്‘വിബി ജി റാംജി’ പദ്ധതി ഉടൻ നടപ്പാക്കാൻ നീക്കംപശ്ചിമേഷ്യൻ സംഘർഷം: ലോകത്തെ കപ്പൽ കമ്പനികളുടെ കണ്ണ് കേരളത്തിലേക്ക്ദക്ഷിണ കൊറിയയുമായി കൈകോര്‍ത്ത് ഇന്ത്യഅടിസ്ഥാന സൗകര്യ മേഖലകളുടെ ഉൽപ്പാദനത്തിൽ 0.4% ഇടിവ്

ഇരുനില വീടുകൾക്ക് ഇനി ഉടൻ കെട്ടിട പെർമിറ്റ്; കെട്ടിട നിർമാണ ചട്ടങ്ങളിൽ വൻ മാറ്റങ്ങൾ വരുന്നു

തിരുവനന്തപുരം: ഉയരം നോക്കാതെ തന്നെ ഇരുനില വീടുകൾക്ക് ഇനി ഉടൻ കെട്ടിടപെർമിറ്റ് നൽകാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. 300 ചതുരശ്ര മീറ്റർ (ഏകദേശം 3229 ചതുരശ്ര അടി) വരെ വിസ്തീർണമുള്ള വീടുകൾക്ക് അപേക്ഷിച്ചാലുടൻ അനുമതി നൽകുന്നതിനാണ് സർക്കാർ ആലോചിക്കുന്നത്.

ഇതുൾപ്പെടെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തി കെട്ടിടനിർമാണ ചട്ടങ്ങളിൽ വിപുലമായ ഭേദഗതികൾ തയ്യാറായിരിക്കുകയാണ്. നിയമവകുപ്പിന്റെ പരിശോധന കഴിഞ്ഞാൽ വിജ്ഞാപനം പുറപ്പെടുവിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇപ്പോൾ ഏഴു മീറ്റർ ഉയരമുള്ള വീടുകൾക്കാണ് സെൽഫ് സർട്ടിഫൈഡ് പെർമിറ്റ് ലഭിക്കുന്നത്. പുതിയ ഭേദഗതിയോടെ ഉയരം സംബന്ധിച്ച നിയന്ത്രണം നീങ്ങി, വിസ്തീർണ്ണമാണ് നിർണായക ഘടകം. ഇതോടെ കൂടുതൽ വീടുടമകൾക്ക് എളുപ്പത്തിൽ അനുമതി ലഭിക്കും.

വാണിജ്യ കെട്ടിടങ്ങൾക്കും വലിയ ഇളവ്. നിലവിൽ 100 ചതുരശ്ര മീറ്റർ (1076.39 ചതുരശ്ര അടി) വിസ്തൃതിയുള്ള കെട്ടിടങ്ങൾക്കാണ് ഉടൻ പെർമിറ്റ് ലഭിക്കുന്നത്. പുതിയ ചട്ടപ്രകാരം ഇത് 250 ചതുരശ്ര മീറ്റർ (2690.98 ചതുരശ്ര അടി) വരെ ഉയർത്തും. ചെറുകിട-ഇടത്തരം വ്യാപാരികൾക്കും സംരംഭകർക്കും ഇതിലൂടെ വലിയ ആശ്വാസം.

X
Top