ഇന്ത്യൻ വ്യോമയാനരംഗത്തേക്ക് കൂടുതൽ കമ്പനികൾവളര്‍ച്ചയില്‍ ഇന്ത്യ ലോകത്തെ ഞെട്ടിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്വിദേശപഠനത്തിന് ഇന്ത്യൻ വിദ്യാർഥികൾ ഒഴുക്കിയത് 6.2 ലക്ഷം കോടിഒന്നര പതിറ്റാണ്ടിനിടെ കേരളം വളർന്നത് മൂന്നര മടങ്ങോളംപുതിയ വിപണികളിലേക്ക് കടന്നുകയറി ഇന്ത്യ

കേന്ദ്ര ബജറ്റ് 2024: 1 കോടി യുവാക്കൾക്ക് 500 വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ 5000 രൂപ സ്റ്റൈപ്പന്റോടെ ഇന്റേൺഷിപ്പ്

രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്ക് വായ്‌പ. ചെറുകിട- ഇടത്തരം വ്യവസായ ശാലകൾക്കായി 100 കോടി രൂപയുടെ പദ്ധതി. മാതൃക നൈപുണ്യ വായ്പകൾ പ്രതിവർഷം 25000 വിദ്യാർത്ഥികൾക്ക്.

വായ്‌പാ പരിധി 5 ലക്ഷം. 500 വൻകിട കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ഒരു കോടി വിദ്യാർഥികൾക്ക് ഇന്‍റേണ്‍ഷിപ്പിന് അവസരം ഒരുക്കും. ഇന്‍റേണ്‍ഷിപ്പ് തുകയായി 5000 രൂപ ലഭ്യമാക്കും.

രാജ്യത്തെ 500 പ്രധാന സ്ഥാപനങ്ങളിൽ 5 വർഷത്തിനകം 1 കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പ് ചെയ്യാൻ സൗകര്യം ഒരുക്കും. 5000 രൂപ സ്റ്റൈപ്പന്റ് നൽകും. 6000 രൂപ ഒറ്റത്തവണയായി നൽകും.

പരിശീലനത്തിനുള്ള ചിലവും 10 ശതമാനം സ്റ്റൈപ്പന്റും കമ്പനികൾ വഹിക്കണമെന്ന് ബജറ്റിൽ ധനമന്ത്രി.ആദ്യമായി ജോലിക്ക് കയറുന്നവർക്ക് ഇപിഎഫ് എൻറോൾമെൻ്റ് പിന്തുണ പ്രഖ്യാപിച്ചു.

X
Top