രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

കേരളത്തിൽ ഐഎഫ്ടിവി സേവനം ആരംഭിച്ച് ബിഎസ്എൻഎൽ

കണ്ണൂർ: സംസ്ഥാനത്ത് ആദ്യമായി ബിഎസ്‌എൻഎല്‍ ഐഎഫ്ടിവി സേവനം ആരംഭിച്ചതായി ചീഫ് ജനറല്‍ മാനേജർ ബി. സുനില്‍ കുമാർ കണ്ണൂരില്‍ പറഞ്ഞു.

ആദ്യ ഇന്റർനെറ്റ് ടിവി അധിഷ്ഠിത സേവനമാണിത്. ഇന്ത്യയിലെ പ്രമുഖ ഐപിടിവി കമ്ബനിയായ സ്കൈപ്രോയുമായി സഹകരിച്ചാണ് ബിഎസ്‌എൻഎല്‍ ഐഎഫ്ടിവി സേവനങ്ങള്‍ ലഭ്യമാക്കി തുടങ്ങിയത്.

കണ്ണൂർ, കാസർകോട് ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന ബിഎസ്‌എൻഎല്‍ കണ്ണൂർ ബിസിനസ് ഏരിയയിലാണ് ഐഎഫ്ടിവി പ്രവർത്തനസജ്ജമായിരിക്കുന്നത്.

ഇതോടെ ബിഎസ്‌എൻഎല്‍ എഫ്ടിടിഎച്ച്‌ ഉപഭോക്താക്കള്‍ക്ക് ഉയർന്ന വേഗത്തിലുള്ള ഇന്റർനെറ്റ്, ടെലഫോണ്‍ സേവനം എന്നിവയ്ക്കൊപ്പം ലൈവ് ടിവി ചാനലുകളും ലഭിക്കും.

ഇതിനായി പ്ലേ സ്റ്റോറില്‍നിന്ന് ‘സ്കൈപ്രോ’ ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്യാം. 354-ലധികം ചാനലുകളും 23 മലയാളം ചാനലുകളും ഇതിലൂടെ ലഭിക്കും. ഫോണ്‍: 9446578099.

ബിഎസ്‌എൻഎല്‍ സേവനങ്ങള്‍
കേരളത്തില്‍ ഒരുകോടി ഉപഭോക്താക്കളാണുള്ളത്. കൂടാതെ എല്ലാ പൊതുജന മേഖലയിലും ബിഎസ്‌എൻഎല്‍ 4-ജി സൗകര്യം ലഭ്യമാക്കി.

ബിഎസ്‌എൻഎല്ലിന്റെ 18004444 എന്ന വാട്സാപ്പ് നമ്പറില്‍ മെസേജ് അയക്കുകയോ വിളിക്കുകയോ ചെയ്ത് പരാതികള്‍ പരിഹരിക്കകകയും ചെയ്യുന്നുണ്ട്. കണ്ണൂരില്‍ 24 ടവറും കാസർകോട്ട് 31 ടവറും പൂർത്തീകരിക്കുകയും രണ്ടിടങ്ങളും മൂന്ന് ടവറുകള്‍ പുതുക്കുകയും ചെയ്തു. ജില്ലയില്‍ 3000-ത്തോളം ടെലഫോണ്‍ ഉപഭോക്താക്കള്‍ക്ക് മഴക്കാലത്തിന് മുൻപായി ഫൈബർ ബേസ് സേവനം നല്‍കാനാണ് ലക്ഷ്യം.

ഇത്തരത്തില്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ കണക്ടിവിറ്റിയിലേക്കും വിനോദത്തിലേക്കും ബിഎസ്‌എൻഎല്ലിന്റെ സുപ്രധാന ചുവടുവെപ്പായി ഇത് മാറി. കെ. സജു ജോർജ്, ആർ. സതീഷ്, ടി. ശ്രീനിവാസൻ, ഭുവനേഷ് യാദവ്, കെ.കെ. അഗർവാള്‍ എന്നിവർ സംസാരിച്ചു.

X
Top