
മുംബൈ: ബിഎസ്‌ഇ എസ്‌എംഇ ഐപിഒ സൂചിക കഴിഞ്ഞ മൂന്നാഴ്‌ചയ്‌ക്കുള്ളില്‍ രേഖപ്പെടുത്തിയത് 18 ശതമാനം നേട്ടം. ഇതിനെ തുടര്‍ന്ന് ബിഎസ്‌ഇ എസ്‌എംഇ ഐപിഒ സൂചിക റെക്കോഡ് ഉയരത്തില്‍ എത്തി.
എസ്‌എംഇ വിഭാഗത്തില്‍ പെട്ട കമ്പനികളുടെ ഐപിഒകള്‍ക്ക് വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഈയിടെ പല ഐപിഒകളും 90 ശതമാനം നേട്ടത്തോടെയാണ് ലിസ്റ്റ് ചെയ്‌തത്. എസ്‌എംഇ ഐപിഒകള്‍ക്ക് അനുവദനീയമായ പരമാവധി ലിസ്റ്റിംഗ് നേട്ടം 90 ശതമാനമാണ്.
ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ 13 ശതമാനം തിരുത്തല്‍ നിഫ്‌റ്റിയിലുണ്ടായിട്ടും ബിഎസ്‌ഇ എസ്‌എംഇ ഐപിഒ സൂചിക വേറിട്ട പ്രകടനമാണ് കാഴ്‌ച വെച്ചത്. എസ്‌എംഇ ഐപിഒകള്‍ക്ക് വളരെ മികച്ച പ്രതികരണമാണ് നിക്ഷേപകരില്‍ നിന്നും ലഭിക്കുന്നത്.
കഴിഞ്ഞ 16 വ്യാപാര ദിനങ്ങളില്‍ 14ലും ബിഎസ്‌ഇ എസ്‌എംഇ ഐപിഒ സൂചിക ഉയരുകയാണ് ചെയ്‌തത്. ഇത് മൂന്നാഴ്‌ചയ്‌ക്കുള്ളില്‍ 18 ശതമാനം മുന്നേറ്റത്തിന് വഴിയൊരുക്കി.
ബിഎസ്‌ഇ എസ്‌എംഇ ഐപിഒ സൂചികയില്‍ ഉള്‍പ്പെട്ട 72 കമ്പനികളില്‍ 50ഉം സെപ്‌റ്റംബര്‍ 18നു ശേഷം നേട്ടമാണ് നല്‍കിയത്. 22 കമ്പനികള്‍ 20 ശതമാനത്തിലേറെ നേട്ടം നല്‍കിയപ്പോള്‍ 10 കമ്പനികള്‍ 10 ശതമാനത്തോളം നേട്ടം രേഖപ്പെടുത്തി.
മറ്റ് 26 കമ്പനികളുടെ ഓഹരി വില ഒരു ശതമാനം മുതല്‍ 9 ശതമാനം വരെയാണ് ഉയര്‍ന്നത്. കഴിഞ്ഞ മൂന്നാഴ്‌ചയ്‌ക്കുള്ളില്‍ ഏറ്റവും ഉയര്‍ന്ന നേട്ടം നല്‍കിയത് അഫ്‌കോം ഹോള്‍ഡിംഗ്‌സ് ആണ്. ഈ ഓഹരി 8 ശതമാനമാണ് ഉയര്‍ന്നത്.
എസ്‌എംഇ ഐപിഒകളുടെ പ്രവാഹമാണ് പ്രാഥമിക വിപണിയില്‍ കാണുന്നത്. നവംബറില്‍ 11 എസ്‌എംഇ ഐപിഒകള്‍ സമാഹരിച്ചത് 592 കോടി രൂപയാണ്. ഡിസംബറില്‍ 11 ഐപിഒകള്‍ കൂടി വിപണിയിലെത്തും.
2024ല്‍ ഇതുവരെ 236 എസ്‌എംഇകള്‍ 8600 കോടി രൂപയാണ് ഐപിഒ വഴി സമാഹരിച്ചത്.