
മുംബൈ: ഓഹരി ഇടപാടുകള് അതേ ദിവസംതന്നെ പൂര്ത്തിയാക്കുന്ന ട്രേഡ് + 0 തീര്പ്പാക്കല് പദ്ധതിക്ക് പരീക്ഷണാടിസ്ഥാനത്തില് ഇന്ന് തുടക്കമാകും. അതിനായി തിരഞ്ഞെടുത്ത 25 ഓഹരികളുടെ പട്ടിക ബിഎസ്ഇ പുറത്തുവിട്ടു.
അംബുജ സിമെന്റ്സ്, അശോക് ലെയ്ലാന്ഡ്, ബജാജ് ഓട്ടോ, ബാങ്ക് ഓഫ് ബറോഡ, ബിപിസിഎല്, ബിര്ള സോഫ്റ്റ്, സിപ്ല ഉള്പ്പടെയുള്ള കമ്പനികളാണ് പട്ടികയിലുള്ളത്. രാവിലെ 9.15 മുതല് ഉച്ചയ്ക്ക് 1.30വരെയാകും പരീക്ഷണാടിസ്ഥാനത്തിലുള്ള ഇടപാട്.
ആറ് മാസത്തെ നിരീക്ഷണത്തിനു ശേഷമായിരിക്കും കൂടുതല് ഓഹരികളിലേക്ക് പദ്ധതി വ്യാപിപ്പിക്കുക. ടി+1 സെറ്റില്മെന്റാണ് (ഇടപാട് പൂര്ത്തിയാക്കി പണം ലഭിക്കാന്) നിലവില് ഓഹരി ഇടപാടുകള്ക്ക് ബാധകം. 2021ല് പരീക്ഷണാടിസ്ഥാനത്തില് തുടങ്ങിയ ടി+1 സെറ്റില്മെന്റ് 2023 ജനുവരിയിലാണ് പൂര്ണമായി നടപ്പാക്കിയത്.
ഇടപാട് നേരത്തെ പൂര്ത്തിയാക്കുന്നതു വഴി പുതിയ ഇടപാട് നടത്താന് കഴിയുമെന്നതാണ് സവിശേഷത. അതിലൂടെ മൊത്തം വ്യാപാരത്തിന്റെ തോത് വര്ധിക്കാന് സഹായിക്കും.
ഓഹരികൾ
- അംബുജ സിമന്റ്സ് ലിമിറ്റഡ്
- അശോക് ലെയ്ലാൻഡ് ലിമിറ്റഡ്
- ബജാജ് ഓട്ടോ ലിമിറ്റഡ്
- ബാങ്ക് ഓഫ് ബറോഡ
- ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡ്
- ബിര്ളാസോഫ്റ്റ് ലിമിറ്റഡ്
- സിപ്ല ലിമിറ്റഡ്
- കോഫോർജ് ലിമിറ്റഡ്
- ഡിവിസ് ലബോറട്ടറീസ് ലിമിറ്റഡ്
- ഹിൻഡാൽകോ ഇൻഡസ്ട്രീസ് ലിമിറ്റഡ്
- ഇന്ത്യൻ ഹോട്ടൽസ് കോ. ലിമിറ്റഡ്
- ജെഎസ്ഡബ്യൂ സ്റ്റീൽ ലിമിറ്റഡ്
- എൽഐസി ഹൗസിംഗ് ലിമിറ്റഡ്
- എൽടിഐ മൈൻഡ്‌ട്രീ ലിമിറ്റഡ്
- എംആർഎഫ് ലിമിറ്റഡ്
- നെസ്റ്റിലെ ഇന്ത്യ ലിമിറ്റഡ്
- എൻഎംഡിസി ലിമിറ്റഡ്
- ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷൻ
- പെട്രോനെറ്റ് എൽഎൻജി ലിമിറ്റഡ്
- സംവർധന മതേർസൻ ഇന്റർനാഷണൽ ലിമിറ്റഡ്
- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
- ടാറ്റ കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്
- ട്രെന്റ് ലിമിറ്റഡ്
- ഉണഷൻ ബാങ്ക് ഓഫ് ഇന്ത്യ
- വേദാന്ത ലിമിറ്റഡ്