പുതിയ വ്യാപാര കരാറുകളുമായി ഇന്ത്യ; 15 ട്രില്യണ്‍ ഡോളറിന്റെ വിപണിക്കായി ചര്‍ച്ചകള്‍രാജ്യത്ത് 11 എയര്‍പോര്‍ട്ടുകള്‍ കൂടി സ്വകാര്യവത്ക്കരിക്കുന്നുഎൽപിജി വിതരണം സുഖമമാക്കാൻ ഗെയിലിന്റെ വമ്പൻ പദ്ധതി; ആറ് സംസ്ഥാനങ്ങളിലായി 1800 കിലോമീറ്റർ പുതിയ പൈപ്പ്ലൈൻ, ഏഴായിരം കോടി നിക്ഷേപംപുതുക്കിയ ചട്ടക്കൂടിന് കീഴില്‍ 4,895.65 കോടി രൂപയുടെ 29 എഫ്ഡിഐ നിക്ഷേപങ്ങള്‍വിദേശ നാണയ ശേഖരത്തിൽ കുതിപ്പ്

ബിഎസ്‌ഇ മിഡ്‌കാപ്‌, സ്‌മോള്‍കാപ്‌ സൂചികകള്‍ ഈ വര്‍ഷം നഷ്‌ടത്തില്‍

2022ല്‍ ഇതുവരെ ബിഎസ്‌ഇ മിഡ്‌കാപ്‌ സൂചിക ആറ്‌ ശതമാനവും സ്‌മോള്‍കാപ്‌ സൂചിക ഏഴ്‌ ശതമാനവും ഇടിവ്‌ നേരിട്ടു. ലാര്‍ജ്‌കാപ്‌ ഓഹരികള്‍ മുന്നേറ്റം നടത്തിയപ്പോഴാണ്‌ ബിഎസ്‌ഇ മിഡ്‌, സ്‌മോള്‍കാപ്‌ സൂചികകള്‍ നഷ്‌ടം രേഖപ്പെടുത്തിയത്‌.

സെന്‍സെക്‌സും നിഫ്‌റ്റിയും ഈ വര്‍ഷം ഇതുവരെ 3.5 ശതമാനം ഉയരുകയാണ്‌ ചെയ്‌തത്‌. ബിഎസ്‌ഇ മിഡ്‌കാപ്‌ സൂചിക രണ്ട്‌ മാസത്തെ താഴ്‌ന്ന നിലവാരത്തിലേക്കും സ്‌മോള്‍കാപ്‌ സൂചിക നാല്‌ മാസത്തെ താഴ്‌ന്ന നിലവാരത്തിലേക്കും ഇടിഞ്ഞു.

കഴിഞ്ഞ ആറു ദിവസം കൊണ്ട്‌ ബിഎസ്‌ഇ മിഡ്‌കാപ്‌ സൂചിക 6.3 ശതമാനവും സ്‌മോള്‍കാപ്‌ സൂചിക 7.8 ശതമാനവുമാണ്‌ ഇടിഞ്ഞത്‌.

ബുള്‍ മാര്‍ക്കറ്റില്‍ എല്ലായ്‌പ്പോഴും മുന്‍നിര ഓഹരികളിലാണ്‌ ആദ്യം മുന്നേറ്റം ദൃശ്യമാകാറുള്ളത്‌. മുന്നേറ്റം നിലനില്‍ക്കുമ്പോള്‍ മിഡ്‌, സ്‌മോള്‍കാപ്‌ ഓഹരികളും കുതിപ്പില്‍ പങ്കാളികളാകുന്ന പ്രവണതയാണ്‌ ഉണ്ടാകാറുള്ളത്‌.

വിപണിയില്‍ ഈ വര്‍ഷം ഉണ്ടായ മുന്നേറ്റത്തില്‍ ഒരു വിഭാഗം മിഡ്‌,സ്‌മോള്‍കാപ്‌ ഓഹരികള്‍ മാത്രമാണ്‌ പങ്കുകൊണ്ടത്‌. ലാര്‍ജ്‌കാപ്‌ കമ്പനികള്‍ കഴിഞ്ഞ ത്രൈമാസങ്ങളില്‍ വേറിട്ട പ്രകടനം കാഴ്‌ച വെച്ചപ്പോള്‍ മിഡ്‌,സ്‌മോള്‍കാപ്‌ കമ്പനികളില്‍ ഒരു ചെറിയ വിഭാഗത്തിനു മാത്രമാണ്‌ സമാനമായ നിലവാരം ആര്‍ജിക്കാന്‍ കഴിഞ്ഞത്‌.

2022 ആദ്യ പകുതിയില്‍ ലാര്‍ജ്‌കാപ്‌ ഓഹരികളേക്കാള്‍ ശക്തമായ തിരുത്തലാണ്‌ മിഡ്‌, സ്‌മോള്‍കാപ്‌ ഓഹരികള്‍ നേരിട്ടിരുന്നത്‌.

2022 രണ്ടാം പകുതിയില്‍ വിപണിയിലുണ്ടായ കരകയറ്റത്തില്‍ ലാര്‍ജ്‌കാപ്‌ ഓഹരികള്‍ മുന്നില്‍ നിന്നപ്പോള്‍ മിഡ്‌, സ്‌മോള്‍കാപ്‌ ഓഹരികള്‍ പിന്നിലേക്കു പോയി.

X
Top