ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

കെനാഫ്രിക് ബിസ്‌കറ്റ്‌സിൽ 9.2 കോടി രൂപ നിക്ഷേപിച്ച് ബ്രിട്ടാനിയ

മുംബൈ: കെനിയ ആസ്ഥാനമായുള്ള കെനാഫ്രിക് ബിസ്‌കറ്റ് ലിമിറ്റഡിന്റെ (കെബിഎൽ) നിയന്ത്രണ ഓഹരി 9.2 കോടി രൂപയ്ക്ക് ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ച് ബ്രിട്ടാനിയ ഇൻഡസ്ട്രീസ്. ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ ബ്രിട്ടാനിയ ആൻഡ് അസോസിയേറ്റ്‌സാണ് (ബാഡ്‌കോ) കെനാഫ്രിക് ബിസ്‌ക്കറ്റ് ലിമിറ്റഡിന്റെ നിയന്ത്രണ ഓഹരി ഏറ്റെടുത്തത്.

നിക്ഷേപത്തിലൂടെ കെനാഫ്രിക്കിന്റെ ഇക്വിറ്റി ഷെയർ ക്യാപിറ്റലിന്റെ 51 ശതമാനം ഓഹരികൾ കമ്പനി സ്വന്തമാക്കിയതായി ബ്രിട്ടാനിയ റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. കമ്പനി ആക്ട്, 2013 ലെ വ്യവസ്ഥകൾ പ്രകാരം ഇടപാട് പൂർത്തിയാക്കുമെന്ന് കമ്പനി വ്യക്തമാക്കി.

കെനിയ, ആഫ്രിക്കൻ വിപണികളിൽ ബിസ്‌ക്കറ്റുകളുടെ നിർമ്മാണത്തിലും വിൽപനയിലും ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് കെനാഫ്രിക് ബിസ്‌കറ്റ്‌സ്. പ്രഖ്യാപനത്തിന് മുന്നോടിയായി ബിഎസ്ഇയിൽ ബ്രിട്ടാനിയയുടെ ഓഹരികൾ രണ്ട് ശതമാനം ഉയർന്ന് 3,823 രൂപയിലെത്തി.

X
Top