7.5% വളർച്ച കൈവരിച്ച് ഇന്ത്യയുടെ ഖനന മേഖലഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരം 2.41 ബില്യൺ ഡോളർ ഇടിഞ്ഞ് 637.92 ബില്യൺ ഡോളറിലെത്തിസ്വർണവിലയിൽ വീണ്ടും വർധനവിഴിഞ്ഞത്തെയും കൊച്ചിയിലെയും തുറമുഖങ്ങളിൽ സുരക്ഷാ ഭീഷണി ഉയർത്തി ചൈനീസ് കമ്പനി2000ത്തിന്‍റെ നോട്ടുകൾ 97.46 ശതമാനവും തിരിച്ചെത്തിയതായി ആർബിഐ

ബോണ്ട് യീല്‍ഡില്‍ ഇടിവ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഹ്രസ്വകാല, ദീര്‍ഘകാല ബോണ്ട് യീല്‍ഡ് തിങ്കളാഴ്ച കുത്തനെ ഇടിഞ്ഞു.10 വര്‍ഷത്തെ ബോണ്ട് യീല്‍ഡ് അതിന്റെ മുന്‍ ക്ലോസില്‍ നിന്ന് 5 ബേസിസ് പോയിന്റ് കുറഞ്ഞ് 7.37 ശതമാനത്തിലാണുള്ളത്. അഞ്ച് വര്‍ഷ ബോണ്ട് ഈല്‍ഡ് 11 ബേസിസ് പോയിന്റ് നഷ്ടപ്പെട്ട് 7.3 ശതമാനമായി.

യുഎസ് 10 വര്‍ഷത്തെ ബോണ്ട് വരുമാനം രണ്ടാം സെഷനില്‍ കുറഞ്ഞിരുന്നു. മാര്‍ച്ച് 9 ന്, ഇത് ഏകദേശം 8 ബേസിസ് പോയിന്റുകള്‍ നഷ്ടപ്പെടുത്തി. മാത്രമല്ല അടുത്ത ദിവസം 20 ബിപിഎസ് പോയിന്റ് കൂടുതല്‍ താഴ്ന്ന് ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3.69 ശതമാനവും തൊട്ടു.

ഇതിന്റെ ചുവടുപിടിച്ചാണ് ഇന്ത്യന്‍ ബോണ്ട് മാര്‍ക്കറ്റും തിരിച്ചടി നേരിട്ടത്. യുഎസ് ഡോളര്‍ സൂചിക മൂന്നാം സെഷനിലും താഴ്ച വരിച്ചിട്ടുണ്ട്. കഴിഞ്ഞ മൂന്ന് സെഷനുകളില്‍ 1.5 ശതമാനത്തിലധികമാണ് ഡോളര്‍ സൂചിക നഷ്ടപ്പെടുത്തിയത്.

തിങ്കളാഴ്ച പ്രഖ്യാപിക്കുന്ന ഫെബ്രുവരി ചില്ലറ പണപ്പെരുപ്പ നിരക്ക് വരും ദിവസങ്ങളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയേക്കാം. ഫെബ്രുവരിയിലെ ദുര്‍ബലമായ തൊഴില്‍ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഫെഡറല്‍ റിസര്‍വ് നിരക്ക് കുറയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. ഇതോടെ യൂഎസ് ബോണ്ട് യീല്‍ഡ് വീണ്ടും കുറയും.

X
Top