ഇന്ത്യയിലെ സ്വകാര്യ നിക്ഷേപം അടുത്ത അഞ്ച് വര്‍ഷത്തില്‍ 800-850 ബില്യണ്‍ ഡോളറാകും: എസ്ആന്റ്പിആഗസ്റ്റിൽ കൊച്ചി മെട്രോ ഉപയോഗിച്ചത് 34.10 ലക്ഷം യാത്രക്കാർവിഷൻ 2031: കേരളത്തിന്റെ ഭാവി വികസന പാത നിർണയിക്കാൻ സെമിനാർഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ശരിയായ പാതയിലെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍പ്രത്യക്ഷ നികുതി വരുമാനം 9 ശതമാനമുയര്‍ന്ന് 10.82 ലക്ഷം കോടി രൂപ

വീഡിയോകോണ്‍ വായ്പ തട്ടിപ്പ് കേസ്: ചന്ദ കൊച്ചാറിനേയും ദീപക് കൊച്ചാറിനേയും വിട്ടയക്കാന്‍ ഹൈക്കോടതി ഉത്തരവ്‌

മുംബൈ: വീഡിയോകോണ്‍ വായ്പ തട്ടിപ്പ് കേസില്‍ ഐസിഐസിഐ ബാങ്ക് മുന്‍ എംഡിയും സിഇഒയുമായ ചന്ദാ കൊച്ചാറിനും ഭര്‍ത്താവ് ദീപക് കൊച്ചാറിനും മോചനം. ഇരുവരേയും വിട്ടയക്കാന്‍ ബോംബെ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു. അറസ്റ്റ് നിയമപ്രകാരമായിരുന്നില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

ഒരു ലക്ഷം രൂപയുടെ താല്‍ക്കാലിക ജാമ്യത്തിന് വിധേയമാണ് മോചനം. ഡിസംബര്‍ 23 നാണ് ഇരുവരും അറസ്റ്റ് ചെയ്യപ്പെടുന്നത്. ഡിസംബര്‍ 24 ന് കോടതി സിബിഐ കസ്റ്റഡിയില്‍ വിടുകയും ചെയ്തു.

സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ ചന്ദ്ര കൊച്ചാറിന്റെ നേതൃത്വത്തില്‍, ഐസിഐസിഐ ബാങ്ക്, 3250 കോടി രൂപ വീഡിയോകോണിന് അനുവദിച്ചിരുന്നു. തുകയില്‍ വലിയ പങ്ക് ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവായ ദീപക് കൊച്ചാറിന്റെ സ്ഥാപനത്തിലേക്ക് വീഡിയോകോണ്‍ ഒഴുക്കിയെന്നും തലവനായ വേണുഗോപാല്‍ ദൂതിന് ഈ സ്ഥാപനങ്ങളില്‍ പങ്കാളിത്തമുണ്ടെന്നും ഇടപാട് പകരത്തിന് പകരമാണെന്നും ആരോപണങ്ങളുയര്‍ന്നു.

തുക പിന്നീട് ബാങ്ക് കിട്ടാകടമായി വകയിരുത്തി.തുടര്‍ന്ന് എല്ലാ സ്ഥാനമാനങ്ങളും ഉപേക്ഷിക്കാന്‍ ചന്ദ കൊച്ചാര്‍ നിര്‍ബന്ധിതയാവുകയായിരുന്നു. ചന്ദാ കൊച്ചാര്‍, ദീപക് കൊച്ചാര്‍,വീഡിയോകോണ്‍ ഗ്രൂപ്പിലെ വേണുഗോപാല്‍ ധൂത് എന്നിവര്‍ക്കെതിരെയും ന്യൂപവര്‍ റിന്യൂവബിള്‍സ്, സുപ്രീം എനര്‍ജി, വീഡിയോകോണ്‍ ഇന്റര്‍നാഷണല്‍ ഇലക്ട്രോണിക്സ് ലിമിറ്റഡ്, വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നീ കമ്പനികള്‍ക്കെതിരേയും സിബിഐ കേസെടുത്തു.

ക്രിമിനല്‍ ഗൂഢാലോചന,അഴിമതി നിരോധന വകുപ്പുകള്‍ പ്രകാരമാണ് ഇരുവര്‍ക്കെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്.

X
Top