നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്

10 ബില്യണ്‍ ഡോളര്‍ ഏഷ്യ ബൈഔട്ട് ഫണ്ട് സമാഹരിച്ച് ബ്ലാക്ക്‌സ്റ്റോണ്‍

ന്യ്ൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ ആള്‍ട്ടര്‍നേറ്റീവ് അസറ്റ് മാനേജരായ ബ്ലാക്ക്സ്റ്റോണ്‍ ഇന്‍കോര്‍പ്പറേറ്റഡ്, ഏഷ്യ കേന്ദ്രീകരിച്ചുള്ള മൂന്നാമത്തെ ബൈഔട്ട് ഫണ്ടിനായി 10 ബില്യണ്‍ ഡോളര്‍ സമാഹരിച്ചു. കമ്പനികളിലെ  ഓഹരികള്‍ വാങ്ങുന്നതിനായി നിക്ഷേപകരില്‍ നിന്ന് പണം ശേഖരിക്കുന്ന ഒരു തരം നിക്ഷേപ ഫണ്ടാണ് ബൈഔട്ട് ഫണ്ട്.വര്‍ദ്ധിച്ചുവരുന്ന കടമെടുക്കല്‍ ചെലവുകള്‍, കുറഞ്ഞ സ്റ്റോക്ക് മാര്‍ക്കറ്റ് ലിസ്റ്റിംഗുകള്‍, ദ്വിതീയ വാങ്ങലുകളിലെ കുറവ് എന്നിവ കാരണം ആഗോള സ്വകാര്യ ഇക്വിറ്റി ഫണ്ട് റൈസിംഗ് മന്ദഗതിയിലായ സമയത്താണ് ഈ നേട്ടം.

2024 സെപ്റ്റംബറിലാണ് ബ്ലാക്ക്സ്റ്റോണ്‍ ഈ മൂന്നാമത്തെ ഏഷ്യ ഫണ്ട് ആരംഭിച്ചത്. 2025 ജൂലൈ ആയപ്പോഴേക്കും, 8 ബില്യണ്‍ ഡോളര്‍  നേടി.2026 ന്റെ ആദ്യ പാദത്തോടെ സ്ഥാപനം 12.9 ബില്യണ്‍ ഡോളറിന്റെ ഹാര്‍ഡ് ക്യാപ്പില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു ഫണ്ട് മാനേജര്‍ക്ക് സമാഹരിക്കാന്‍ അനുവദിക്കുന്ന പരമാവധി തുകയാണ് ഹാര്‍ഡ് ക്യാപ്പ്.

ബ്ലാക്ക്സ്റ്റോണിലുള്ള നിക്ഷേപകരുടെ ആത്മവിശ്വാസം ശക്തമായി തുടരുന്നു. മുന്‍ ഏഷ്യ ഫണ്ടിലെ ഏകദേശം 90 ശതമാനം നിക്ഷേപകരും പുതിയതില്‍ നിക്ഷേപിച്ചിട്ടുണ്ട്.കൂടാതെ  ശരാശരി നിക്ഷേപം ഏകദേശം 30 ശതമാനം വര്‍ദ്ധിപ്പിക്കാനും അവര്‍ തയ്യാറായി. 2021 ല്‍ ആരംഭിച്ച രണ്ടാമത്തെ ഏഷ്യ ഫണ്ട് ഏകദേശം 11 ബില്യണ്‍ ഡോളര്‍ സമാഹരിക്കുകയും 2025 ലെ രണ്ടാം പാദത്തില്‍ 41 ശതമാനം വരുമാനം നല്‍കുകയും ചെയ്തു. ആ ഫണ്ടിന്റെ മൂലധനത്തിന്റെ ഏകദേശം 80 ശതമാനം ഇതിനകം വിന്യസിക്കപ്പെട്ടു, അതായത് വിവിധ കമ്പനികളില്‍ അവരത്‌നിക്ഷേപിച്ചിട്ടുണ്ട്.

ബ്ലാക്ക്സ്റ്റോണിന്റെ ഏഷ്യയിലെ നിക്ഷേപ തന്ത്രം ഇന്ത്യയിലും ജപ്പാനിലും കേന്ദ്രീകൃതമാണ്. മുന്‍ ഫണ്ടുകളിലെ അലോക്കേഷന്‍ 31 ശതമാനം ഇന്ത്യയ്ക്കും 22 ശതമാനം ജപ്പാനുമായിരുന്നു.ഓസ്ട്രേലിയയ്ക്ക് 9 ശതമാനം ലഭിച്ചു. അതേസമയം മൂന്നാമത്തെ ഫണ്ടില്‍ ബ്ലാക്ക്സ്റ്റോണ്‍ ഇന്ത്യയിലെ തങ്ങളുടെ വലിയ എക്സ്പോഷര്‍ കുറച്ചേയ്ക്കും. പകരം ജപ്പാനിലായിരിക്കും കൂടുതല്‍ നിക്ഷേപം.

X
Top