ഇന്ത്യ-യുകെ സമ്പൂർണ സാമ്പത്തിക വ്യാപാര കരാർ: സമുദ്രോത്പന്ന മേഖലയിലെ പങ്കാളികൾക്ക് അവബോധം സൃഷ്ടിക്കാൻ എംപിഇഡിഎ‘കേരളം ആഢംബര പാക്കേജിനും ബജറ്റ് ടൂറിസത്തിനും സാധ്യതയുള്ള മുന്‍നിര ഡെസ്റ്റിനേഷന്‍’നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 24 രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി പോസിറ്റീവ് വളര്‍ച്ച രേഖപ്പെടുത്തിറഷ്യന്‍ എണ്ണ വാങ്ങുന്നത് നിര്‍ത്താതെ ഇന്ത്യയ്ക്ക് തീരുവ ഇളവില്ല: ട്രംപ്ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖല

കെയർ ഹോസ്പിറ്റൽസിനെ ഏറ്റെടുക്കാൻ മത്സരിച്ച് പ്രമുഖ പിഇ നിക്ഷേപകർ

മുംബൈ: ബ്ലാക്ക്‌സ്റ്റോൺ, സിവിസി ക്യാപിറ്റൽ, ടെമാസെക്, മാക്സ് ഹെൽത്ത്കെയർ എന്നിവയുൾപ്പെടെയുള്ള പ്രമുഖ പ്രൈവറ്റ് ഇക്വിറ്റി നിക്ഷേപകർ കെയർ ഹോസ്പിറ്റൽസിനെ ഏറ്റെടുക്കാനുള്ള മത്സരത്തിലാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. നിലവിൽ കെയർ ഹോസ്പിറ്റൽസ് എവർകെയറിന്റെ ഉടമസ്ഥതയിലാണ്. ടിപിജി ഗ്രോത്തിന്റെ പൂർണ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് എവർകെയർ.

രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി ശൃംഖലകളിൽ ഒന്നാണ് കെയർ ഹോസ്പിറ്റൽസ്. 2,400 കിടക്കകൾ, രണ്ട് ആശുപത്രികൾ എന്നിവ ഉൾപ്പെടുന്ന ഈ ഇടപാടിന് ഏകദേശം 7,500 കോടി രൂപ വിലമതിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. ഇടപാട് നടക്കുകയാണെങ്കിൽ 2018 ലെ ഐഎച്ച്എച്ച്-ഫോർട്ടിസ് ഇടപാടിന് ശേഷമുള്ള ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ആശുപത്രി വാങ്ങലായിരിക്കും ഇത്.

കെയർ ഹോസ്പിറ്റൽസിന്റെ ഓഹരികൾ വിറ്റൊഴിയാൻ എവർകെയർ പദ്ധതിയിടുന്നതായി ഈ വർഷം ആദ്യം ഒരു ദേശിയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം നിലവിൽ ബിഡ്ഡുകളുടെ ആദ്യ റൗണ്ട് പുരോഗമിക്കുകയാണെന്നും. ഏതാനും ആഴ്ചകൾക്കുള്ളിൽ രണ്ടോ മൂന്നോ സ്ഥാപനങ്ങളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുമെന്നും റിപ്പോർട്ട് പറയുന്നു. ഇൻവെസ്റ്റ്‌മെന്റ് ബാങ്കുകളായ റോത്ത്‌സ്‌ചൈൽഡും ബാർക്ലേസുമാണ് വിൽപ്പന പ്രക്രിയയിലെ ഉപദേശകർ.

1997-ൽ 100 ​​കിടക്കകളുള്ള ഒരു കാർഡിയാക് ഹോസ്പിറ്റലായി പ്രവർത്തനം ആരംഭിച്ച കെയർ ഹോസ്പിറ്റൽസ് ഇപ്പോൾ ആറ് സംസ്ഥാനങ്ങളിലായി 2,400-ലധികം കിടക്കകളുള്ള 15 സൗകര്യങ്ങളുടെ ശൃംഖല പ്രവർത്തിപ്പിക്കുന്നു. സ്ഥാപനത്തിന് ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ 1,000 കിടക്കകളുള്ള രണ്ട് ആശുപത്രികളുണ്ട്.

X
Top