സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

ഓട്ടോ ട്രിം ഡിവിഷൻ അടച്ച് പൂട്ടി ബിർള കോർപ്പറേഷൻ

മുംബൈ: കമ്പനിയുടെ ഗുഡ്ഗാവിലെ ഓട്ടോ ട്രിം ഡിവിഷൻ അനിശ്ചിത കാലത്തേക്ക് അടച്ചതായി ബിർള കോർപ്പറേഷൻ അറിയിച്ചു. 2022 സെപ്റ്റംബർ 1 മുതൽ ആണ് കമ്പനി ഈ നിർമ്മാണ യൂണിറ്റ് അനിശ്ചിത കാലത്തേക്കായി അടച്ചത്. അതേസമയം ഗുഡ്ഗാവിലെ ഓട്ടോ ട്രിം യൂണിറ്റിന്റെ വിൽപ്പനയ്ക്കായി ഒരു കരാറും ഒപ്പുവെച്ചിട്ടില്ലെന്ന് കമ്പനി അറിയിച്ചു.

2021-22 സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 0.06 ശതമാനം വരുന്ന 6 ലക്ഷം രൂപ ഈ യൂണിറ്റിന്റെ സംഭാവന ആയിരുന്നു. കൂടാതെ ഈ കാലയളിവിൽ കമ്പനിയുടെ മൊത്തത്തിലുള്ള ആസ്തിയിലേക്ക് യൂണിറ്റ് 18.32 ലക്ഷം രൂപ സംഭാവന ചെയ്തു.

2007 നവംബർ മുതൽ പ്രസ്തുത യൂണിറ്റിൽ ഒരു ഉൽപ്പാദന പ്രവർത്തനവും നടന്നിട്ടില്ല. അതിനാൽ ഇത് അടച്ചുപൂട്ടാൻ തീരുമാനിച്ചതായും. പ്രസ്തുത അടച്ചുപൂട്ടൽ കമ്പനിയുടെ പ്രവർത്തനങ്ങളിൽ കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കില്ലെന്നും ബിർള കോർപ്പറേഷൻ ഒരു പ്രസ്താവനയിൽ പറഞ്ഞു.

എംപി ബിർള ഗ്രൂപ്പിന്റെ മുൻനിര കമ്പനിയായ ബിർള കോർപ്പറേഷൻ സിമന്റിന്റെയും ചണത്തിന്റെയും നിർമ്മാണത്തിലാണ് ഏർപ്പെട്ടിരിക്കുന്നത്.

X
Top