ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

പൊതുമേഖലാ ഓഹരികളിൽ നിന്ന് പിൻവാങ്ങി വൻകിടക്കാർ

വില കുറയുമ്പോൾ വാങ്ങിക്കൂട്ടുക-എന്നത് വിപണിയിൽ ഏറെ പ്രചാരമുള്ള നിക്ഷേപതന്ത്രമാണ്. എന്നാൽ വില കുറയുന്നത് മാത്രമാകരുത് ഓഹരി വാങ്ങുന്നതിനുള്ള മാനദണ്ഡം. നിരവധി കാരണങ്ങൾ അതിൻ പിന്നിലുണ്ടാകാം.

സമീപകാലയളവിൽ മികച്ച മുന്നേറ്റംകുറിച്ച പൊതുമേഖലയിലെ പല ഓഹരികളും അടുത്തയിടെ തിരുത്തലിൻ വിധേയമായി. ഉയർന്ന മൂല്യത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടെയാണ് ഇടിവെന്നതും ശ്രദ്ധേയമാണ്. അതിനിടെ വൻകിട നിക്ഷേപകർ ഈ ഓഹരികളിലെ വിഹിതത്തിൽ കാര്യമായ കുറവുവരുത്തിയതായും കാണാം. പ്രത്യേകിച്ച് മ്യൂച്വൽ ഫണ്ടുകളും വിദേശ സ്ഥാപനങ്ങളും.

ജൂണ് പാദത്തിലെ കണക്കെടുത്താൽ, മ്യൂച്വൽ ഫണ്ടുകളും വിദേശ നിക്ഷേപ സ്ഥാപനങ്ങളും 13 പൊതുമേഖല ഓഹരികളിലെ നിക്ഷേപത്തിൽ കുറവുവരുത്തിയതായി കാണാം. അതേസമയം, വില ഉയരുന്നതുകണ്ട്, ഇനിയും കുതിക്കുമെന്ന് കരുതി ചെറുകിട നിക്ഷേപകർ ഈ ഓഹരികളിൽ നിക്ഷേപം തുടർന്നുകൊണ്ടിരുന്നു.

പൊതുമേഖല കമ്പനികളുടെ ഉയർന്ന ഓഹരി മൂല്യത്തെ ന്യായീകരിക്കാൻ മികച്ച വരുമാന വളർച്ചയും ഓർഡർ ബുക്കിലെ വർധനവും മാത്രം മതിയാകില്ലെന്ന ആശങ്ക നിലനിൽക്കെയാണ് വൻകിടക്കാർ ഈ ഓഹരികളിൽനിന്ന് വിട്ടുനിൽക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 28 പൊതുമേഖല ഓഹരികളാണ് മ്യൂച്വൽ ഫണ്ടുകൾ വിറ്റൊഴിഞ്ഞത്. വിദേശ സ്ഥാപനങ്ങളാകട്ടെ 30 ഓഹരികളിലെയും വിഹിതം കുറച്ചു.

റീട്ടെയിൽ നിക്ഷേപകരുടെ ഇഷ്ട കമ്പനിയായ ഹിന്ദുസ്ഥാൻ എയ്റോനോടിക്സിൽ (എച്ച്എഎൽ) മ്യൂച്വൽ ഫണ്ടുകൾ ഒരു ശതമാനത്തോളം വിഹിതം കുറച്ചതായി കാണാം. വിദേശ നിക്ഷേപകരാകട്ടെ 0.75 ശതമാനവും.

അതേസമയം, റീട്ടെയിൽ നിക്ഷേപകരുടെ വിഹിതം 1.31 ശതമാനത്തിൽനിന്ന് 6.47 ശതമാനമായി ഉയരുകയും ചെയ്തു. റൈറ്റ്സ്, ബാങ്ക് ഓഫ് ബറോഡ, എൻടിപിസി, എൻഎൽസി ഇന്ത്യ, ഭാരത് ഇലക്ട്രോണിക്സ്, എച്ച്പിസിഎൽ, കണ്ടെയ്നർ കോർപറേഷൻ, ഒഎൻജിസി, എംഎംടിസി, എൻഎംഡിസി സ്റ്റീൽ, കോൾ ഇന്ത്യ, ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി എന്നിവയാണ് വിഹിതത്തിൽ കുറവുവരുത്തിയ മറ്റ് കമ്പനികൾ.

മ്യൂച്വൽ ഫണ്ടുകൾ വിദേശ നിക്ഷേപകർ എന്നിവയേക്കാൾ ചെറുകിട നിക്ഷേപകർക്ക് സ്വാധീനമുള്ള പൊതുമേഖല ഓഹരികളിലൊന്നാണ് റൈറ്റ്സ്. കമ്പനിയിലെ വിദേശ നിക്ഷേപകരുടെ വിഹിതം 4.17 ശതമാനത്തിൽനിന്ന് 3.50 ശതമാനമായി. അതേസമയം റീട്ടെയിൽ വിഹിതം 1.44 ശതമാനം വർധിക്കുകയും ചെയ്തു.

നിക്ഷേപം തുടരണോ?
പൊതുവായി നിരീക്ഷിച്ചാൽ പൊതുമേഖല ഓഹരികളുടെ വിലയിൽ അമിതമായ വളർച്ചയുണ്ടായതായി കാണാം. കമ്പനികളുടെ അടിസ്ഥാനങ്ങൾക്കപ്പുറം ഉയർച്ച ദൃശ്യമായിട്ടുണ്ട്.

അതുകൊണ്ടുതന്നെ കരുതലോടെ വേണം നിക്ഷേപം നടത്താൻ. ഉയർന്ന മൂല്യത്തിലെത്തിയപ്പോഴെല്ലാം ശരാശരിയിലേക്ക് ഓഹരി വില തിരിച്ചെത്തിയതായി ചരിത്രം പരിശോധിച്ചാൽ കാണാം.

പൊതുമേഖലയിലെ സ്ഥാപനങ്ങൾ മൊത്തത്തിൽ ന്യായമായ മൂല്യത്തിലാണിപ്പോഴുള്ളതെന്ന് നിഫ്റ്റി സിപിഎസ്ഇ സൂചിക വെളിവാക്കുന്നു.

എന്നിരുന്നാലും സർക്കാർ ചെലവഴിക്കലിന്റെ കാര്യവും രാജ്യത്തെ സാമ്പത്തിക വളർച്ചയും വിലയിരുത്തുമ്പോൾ നിലവിലെ മൂല്യം അത്രതന്നെ ആശങ്ക ഉയർത്തുന്നില്ലെന്നുവേണം കരുതാൻ.

X
Top