
ന്യൂഡല്‍ഹി: ഓഗസ്റ്റ് 19 ന് ചേരുന്ന തങ്ങളുടെ ഫിനാന്‍സ് കമ്മിറ്റി യോഗം ബോണസ് ഓഹരി വിതരണക്കാര്യം പരിഗണിക്കുമെന്ന് ഭാരത് ഗിയേഴ്‌സ് ലിമിറ്റഡ് എക്‌സ്‌ചേഞ്ചിനെ അറിയിച്ചു. 2022 ല്‍ നേരിയ ഉയര്‍ച്ച മാത്രം കൈവരിക്കാനായ ഓഹരിയാണ് ഭാരത് ഗിയേഴ്‌സിന്റേത്. കഴിഞ്ഞ ഒരു മാസത്തില്‍ 3 ശതമാനം മാത്രം ഉയര്‍ന്ന ഓഹരി ആറ് മാസത്തില്‍ 5 ശതമാനവുമാണ് നേട്ടമുണ്ടാക്കിയത്.
അതുകൊണ്ടുതന്നെ നിക്ഷേപകര്‍ക്ക് ആശ്വാസമാകുമെന്ന പ്രതീക്ഷിയിലാണ് കമ്പനി ബോണസ് ഓഹരി വിതരണത്തിന് ഒരുങ്ങുന്നത്. അതേസമയം ബോണസ് ഓഹരികള്‍ കൈപറ്റുന്നവര്‍ ആദായ നികുതി നല്‍കേണ്ടി വരുമെന്ന് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു വര്‍ഷത്തില്‍ താഴെ ബോണസ് ഓഹരികള്‍ കൈവശം വച്ചാല്‍ 15 ശതമാനം നികുതിയും ഒരു വര്‍ഷത്തില്‍ കൂടുതല്‍ ബോണസ് ഓഹരികള്‍ കൈവശം വച്ചാല്‍ 1 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വരുമാനത്തിന് 10 ശതമാനം നികുതിയും ചുമത്തുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.






