
കൊച്ചി: കൂടുതല്‍ ഭാഷകളും കുറഞ്ഞ തോതിലെ ഇന്റർനെറ്റിലെ പ്രവർത്തനവും കൂടുതല്‍ മെച്ചപ്പെട്ട പണ ആസൂത്രണ സൗകര്യങ്ങളും ഉള്‍പ്പെടുത്തി ഭീം 3.0 അവതരിപ്പിച്ചു.
നാഷണല്‍ പെയ്‌മെന്റ് കോർപറേഷൻ ഒഫ് ഇന്ത്യയുടെ സമ്ബൂർണ സബ്‌സിഡിയറിയായ എൻ.പി.സി.ഐ ഭീം സർവ്വീസസ് ലിമിറ്റഡിന്റെ (എൻ.ബി.എസ്.എല്‍) 2016ല്‍ പുറത്തിറക്കിയ ഭീമിന്റെ മൂന്നാം പതിപ്പാണ് ഭാരത് ഇന്റർഫെയ്‌സ് ഫോർ മണി (ഭീം) 3.0. ഏപ്രില്‍ മാസത്തോടെ ഇവ പൂർണമായും എല്ലാ സംവിധാനങ്ങളിലും ലഭ്യമാകും.
മറ്റ് ആപ്പുകളിലേക്കു പോകാതെ സുഗമമായി പണമടക്കല്‍ പൂർത്തിയാക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്ന രീതിയില്‍ കച്ചവടക്കാർക്കായി ഭീം വേഗയും അവതരിപ്പിച്ചിട്ടുണ്ട്.
ഭീം 3.0ല്‍ 15 ഇന്ത്യൻ ഭാഷകള്‍ ലഭ്യമാകും. കുറഞ്ഞ തോതിലെ നെറ്റ് വർക്ക് കണക്ഷനുകള്‍ ഉള്ളതോ വേഗത കുറഞ്ഞ ഇന്റർനെറ്റ് ശൃംഖലകള്‍ ഉള്ളതോ ആയ പ്രദേശങ്ങളിലും സുഗമമായ ഇടപാടുകള്‍ സാധ്യമാകും.
ഇടപാടുകള്‍ ട്രാക്കു ചെയ്യാനും ആസൂത്രണം ചെയ്യാനും ചെലവുകള്‍ എളുപ്പത്തില്‍ തരം തരിക്കാനും ഉള്ള സൗകര്യങ്ങളുമുണ്ട്.