പഞ്ചസാര ഉത്പാദനം കുത്തനെ ഇടിയുന്നുആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിക്കാനുള്ള നിര്‍ണായക നടപടിയുമായി കേന്ദ്രം2028ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമെന്ന് റിപ്പോർട്ട്ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും ഒരു വർഷമായി മാറ്റമില്ലാതെ ഇന്ധന വിലഇന്ത്യയിൽ കണ്ണുവച്ച് ആഗോള ചിപ്പ് കമ്പനികൾ

വിൽപ്പന വർധിച്ചിട്ടും 188 കോടിയുടെ നഷ്ട്ടം രേഖപ്പെടുത്തി ബിഛ്ഇഎൽ

ഡൽഹി: 2022 ജൂൺ പാദത്തിൽ ഏകീകൃത നഷ്ടം 187.99 കോടി രൂപയായി കുറഞ്ഞതായി ബിഛ്ഇഎൽ വ്യാഴാഴ്ച അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 447.48 കോടി രൂപയുടെ അറ്റ നഷ്ടമാണ് ഭാരത് ഹെവി ഇലക്ട്രിക്കൽസ് രേഖപ്പെടുത്തിയിരുന്നത്. ഫല പ്രഖ്യാപനത്തിന് പിന്നാലെ വ്യാഴാഴ്ച കമ്പനിയുടെ ഓഹരികൾ 1.03 ശതമാനത്തിന്റെ നഷ്ടത്തിൽ 52.65 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

അതേസമയം കഴിഞ്ഞ വർഷം ഇതേ പാദത്തിലെ 2,723.82 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ ജൂൺ പാദത്തിൽ കമ്പനിയുടെ വിൽപ്പന 63.35 ശതമാനം വർധിച്ച് 4,449.49 കോടി രൂപയായി ഉയർന്നു. ഊർജ്ജവുമായി ബന്ധപ്പെട്ട/അടിസ്ഥാന സൗകര്യ മേഖലയിലെ ഇന്ത്യയിലെ ഏറ്റവും വലിയ എഞ്ചിനീയറിംഗ്, മാനുഫാക്ചറിംഗ് എന്റർപ്രൈസാണ് ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL).

X
Top