
മുംബൈ: അടിസ്ഥാസൗകര്യ നിക്ഷേപ ട്രസ്റ്റായ ഭാരത് ഹൈവേ ഇന്‍വിറ്റ,് ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) യ്ക്കായി ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) സമര്‍പ്പിച്ചു. 2000 കോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. ബാധ്യതകള്‍ തീര്‍ക്കാനും പൊതു കോര്‍പറേറ്റ് ആവശ്യങ്ങള്‍ക്കും തുക ഉപയോഗപ്പെടുത്തുമെന്ന് ഡിആര്‍എച്ച്പി പറയുന്നു.
2000 കോടി ഓഹരികളാണ് ഇഷ്യു ചെയ്യുക. ഇതില്‍ 75 ശതമാനം നിക്ഷേപ സ്ഥാപനങ്ങള്‍ക്കായും ബാക്കി 25 ശതമാനം സ്ഥാപന ഇതര നിക്ഷേപകര്‍ക്കായും നീക്കിവച്ചിട്ടുണ്ട്.ഇഷ്യുവിന്റെ സ്‌പോണ്‍സറായ ലോകേഷ് ബില്‍ഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, മൊത്തം ഇഷ്യുവിന്റെ 15 ശതമാനം ഏറ്റെടുക്കും.
ഇതോടെ ഇഷ്യുവലിപ്പം കുറയും. ജിആര്‍ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമാണ് ലോകേഷ് ബില്‍ഡേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്. പോര്‍ബന്തര്‍-ദ്വാരക എക്സ്പ്രസ് വേ, വാരണാസി-സംഗം എക്സ്പ്രസ് വേ, ജിആര്‍ സാംഗ്ലി-സോലാപൂര്‍ ഹൈവേ, ജിആര്‍ അക്കല്‍കോട്ട്-സോലാപൂര്‍ ഹൈവേ, ജിആര്‍ ഫഗ്വാര എക്സ്പ്രസ് വേ, ജിആര്‍ ഗുണ്ടുഗോലനു-ദേവരപ്പള്ളി ഹൈവേ എന്നിവ ഭാരത് ഹൈവേ ഇന്‍വിറ്റിന്റെ എസ്പിവി (സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍) പദ്ധതികളാണ്.
ഈ ഗ്രൂപ്പുകളുടെ മൊത്തം വരുമാനം 2022,2021,2020 വര്‍ഷങ്ങളില്‍ യഥാക്രമം 447.23 കോടി രൂപ,160.01 കോടി രൂപ,217.03 കോടി രൂപ. ഐസിഐസിഐ സെക്യൂരിറ്റീസ്,ആക്‌സിസ് കാപിറ്റല്‍,എച്ച്ഡിഎഫ്‌സി ബാങ്ക്, ഐഐഎഫ്എല്‍ സെക്യൂരിറ്റീസ് എന്നിവയാണ് പബ്ലിക് ഇഷ്യുവിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.





