
ന്യൂഡല്‍ഹി: ഭാരത് ഫോജ് ലിമിറ്റഡ് ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 213 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 34 ശതമാനം കൂടുതല്‍.
വരുമാനം 36 ശതമാനമുയര്‍ന്ന് 2851 കോടി രൂപയായപ്പോള്‍ ഇബിറ്റ 41 ശതമാനമുയര്‍ന്ന് 617 കോടി രൂപ. ഇബിറ്റ മാര്‍ജന്‍ 50 ബേസിസ് പോയിന്റ് വര്‍ധിച്ചിട്ടുണ്ട്. കയറ്റുമതി, ആഭ്യന്തര വിഭാഗത്തിലെ ശക്തമായ വളര്‍ച്ചയാണ് വരുമാന കുതിച്ചുചാട്ടമുണ്ടാക്കിയത്.
ആഭ്യന്തര ഡിമാന്‍ഡ് ശക്തമായതിനാല്‍ ഓട്ടോമോട്ടീവ് വിഭാഗം മികച്ച നേട്ടമുണ്ടാക്കി. മാത്രമല്ല, ഭാവി അനുമാനങ്ങള്‍ മികച്ചതാണ്. വരും പാദങ്ങളിലും ഓട്ടോമോട്ടീവ് വിഭാഗം മികച്ച സംഭാവന നല്‍കുമെന്ന് മാനേജ്‌മെന്റ് വിശ്വസിക്കുന്നു.
കയറ്റുമതിയെ സംബന്ധിച്ചിടത്തോളം, അമേരിക്കയാണ് ഏറ്റവും മികച്ച വിപണി. യൂറോപ്പും ഏഷ്യയും തൊട്ടുപിന്നിലുണ്ട്.നിര്‍ണായകവും സുരക്ഷാപരവുമായ ഘടകങ്ങളുടെ നിര്‍മ്മാണത്തില്‍ ഭാരത് ഫോജ് ഏര്‍പ്പെടുന്നു. ഓട്ടോമൊബൈല്‍സ് ഉള്‍പ്പെടെ നിരവധി മേഖലകള്‍ ഗുണഭോക്താക്കളാണ്.