ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

കൊച്ചി മെട്രോ സ്റ്റേഷനുകളിൽ ബെവ്കോ ഔട്ട്ലെറ്റുകൾ വരുന്നു

കൊച്ചി: മെട്രോ സ്റ്റേഷനുകളിൽ ബെവ്കോ പ്രീമിയം ഔട്ട്ലെറ്റുകൾ ആരംഭിക്കുന്നു. വൈറ്റില, വടക്കേ കോട്ട സ്റ്റേഷനുകളിലാകും ആദ്യഘട്ടത്തിൽ ഔട്ട്ലെറ്റുകൾ തുറക്കുക.

ബവ്കോ ആവശ്യപ്പെട്ടതനുസരിച്ച് രണ്ടു സ്‌റ്റേഷനുകളിലും സ്ഥലം അനുവദിക്കാൻ കൊച്ചി മെട്രോ സമ്മതിച്ചു. വരുമാന വർധന ലക്ഷ്യമിട്ടാണ് കൊച്ചി മെട്രോയുടെ ഈ നീക്കം.

ബവ്കോയുടെ താൽപ്പര്യപ്രകാരമാണ് കെഎംആർഎൽ ഭൂമി അനുവദിച്ചത്. പ്രവർത്തനം ആരംഭിക്കുന്നതിനുള്ള കൂടുതൽ ചർച്ചകളും നീക്കങ്ങളും പുരോഗമിക്കുകയാണ്.

പ്രവർത്തന മാനദണ്ഡങ്ങൾ ഉടൻ തീരുമാനിക്കും.

X
Top