രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നഷ്ടത്തില്‍

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ വ്യാഴാഴ്ച നഷ്ടത്തിലായി. സെന്‍സെക്‌സ് 501.73 പോയിന്റ് അഥവാ 0.84 ശതമാനം താഴ്ന്ന് 58909.35 ലെവലിലും നിഫ്റ്റി 129 പോയിന്റ് അഥവാ 0.74 ശതമാനം താഴ്ന്ന് 17321..90 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു.

1540 ഓഹരികള്‍ മുന്നേറുമ്പോള്‍ 1824 ഓഹരികളാണ് തിരിച്ചടി നേരിട്ടത് 141 ഓഹരിവിലകളില്‍ മാറ്റമില്ല.

മാരുതി സുസുക്കി, ആക്‌സിസ് ബാങ്ക്, ടിസിഎസ്,എസ്ബിഐ ലൈഫ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര എന്നിവയാണ് കൂടുതല്‍ നഷ്ടം നേരിട്ടത്. അദാനി പോര്‍ട്ട്‌സ്, അദാനി എന്റര്‍പ്രൈസസ്, കോള്‍ ഇന്ത്യ, ബിപിസിഎല്‍, ഹീറോ മോട്ടോകോര്‍പ് നേട്ടത്തിലായി. മേഖലകളില്‍ റിയാലിറ്റി 2 ശതമാനം ഉയര്‍ന്നപ്പോള്‍ ഐടി, വാഹനം, എന്നിവ 0.8-1 ശതമാനമാണ് പിന്‍വലിഞ്ഞത്.

ബിഎസ്ഇ മിഡക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ നേരിയ നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു. യുഎസ് 10 വര്‍ഷത്തെ ബോണ്ട് യീല്‍ഡ് 4% കടന്നതോടെ ആഗോള വിപണികള്‍ വില്‍പ്പന രീതിയിലേക്ക് തിരിഞ്ഞു, ജിയോജിത് റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

യീല്‍ഡ് വര്‍ധിക്കുന്നത് വികസ്വര രാഷ്ട്രങ്ങളിലേയ്ക്കുള്ള വിദേശ പണമൊഴുക്കിനെ തടയുന്നു. ആറാം ദിവസവും എഫ്ഐഐകള്‍ അറ്റവില്‍പനക്കാരായത് ചൂണ്ടിക്കാട്ടി വിനോദ് നായര്‍ പറഞ്ഞു.

X
Top