ആഗോള സമുദ്ര പൈതൃകത്തെ അടയാളപ്പെടുത്താൻ കൊച്ചിയിൽ അന്താരാഷ്ട്ര സ്‌പൈസ് റൂട്ട് സമ്മേളനംകടമെടുപ്പിൽ കേന്ദ്രത്തിന്റെ വെട്ടൽ; അതിഗുരുതര സാമ്പത്തികപ്രതിസന്ധിയിൽ കേരളംഇന്ത്യ-ന്യൂസിലന്‍റ് സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പു വെച്ചു; ഇന്ത്യക്കാർക്ക് വർഷം തോറും മൾട്ടിപ്പിൾ എൻട്രിയോടു കൂടി വർക്കിങ് ഹോളി ഡേ വിസക്കും തീരുമാനംഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യ

ചാഞ്ചാട്ടത്തിനിടയിലും ഉയര്‍ന്ന് ബെഞ്ച്മാര്‍ക്ക് സൂചികകള്‍

മുംബൈ: ചാഞ്ചാട്ടത്തിനിടയില്‍ ബെഞ്ച് മാര്‍ക്ക് സൂചികകള്‍ ചെറിയ തോതില്‍ നേട്ടം സ്വന്തമാക്കി. സെന്‍സെക്‌സ് 62.94 പോയിന്റ് അഥവാ 0.11 ശതമാനം ഉയര്‍ന്ന് 59894.60 ലെവലിലും നിഫ്റ്റി 26.80 അഥവാ 0.15 ശതമാനം ഉയര്‍ന്ന് 17757.60 ലെവലിലും വ്യാപാരം തുടരുന്നു. മൊത്തം 1271 ഓഹരികള്‍ മുന്നേറുമ്പോള്‍ 1509 ഓഹരി വിലകള്‍ പിന്‍വലിഞ്ഞു.

94 ഓഹരിവിലകളില്‍ മാറ്റമില്ല. 0.7 ശതമാനം ഉയര്‍ച്ച നേടിയ വാഹനം, 1 ശതമാനം നേട്ടത്തില്‍ പൊതുമേഖല ബാങ്ക് എന്നിവയാണ് ഉയര്‍ച്ച കൈവരിച്ച മേഖല സൂചികകള്‍. എന്നാല്‍ ഊര്‍ജ്ജം, റിയാലിറ്റി, എഫ്എംസിജി എന്നിവയില്‍ വില്‍പന സമ്മര്‍ദ്ദം ദൃശ്യമാണ്.

ടെക് മഹീന്ദ്ര, മാരുതി, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഐഷര്‍ മോട്ടോഴ്‌സ്, ഗ്രാസിം, ടാറ്റ മോട്ടോഴ്‌സ്, അള്‍ട്രാടെക് സിമന്റ്, എസ്ബിഐ, ഹിന്‍ഡാല്‍കോ, സിപ്ല എന്നിവ മികച്ച പ്രകടനം തുടരുമ്പോള്‍ നെസ്ലെ ഇന്ത്യ, യുപിഎല്‍, കോടക് ബാങ്ക്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ആക്‌സിസ് ബാങ്ക്, ബജാജ് ഫിന്‍സര്‍വ്, ഡിവിസ് ലാബ്‌സ്, പവര്‍ഗ്രിഡ്, ഇന്‍ഡസ്ഇന്‍ഡ്ബാങ്ക്, ബജാജ് ഓട്ടോ, എച്ച്‌സിഎല്‍ ടെക്, ഹീറോ മോട്ടോ കോര്‍പ്പ് എന്നിവ തിരിച്ചടി നേരിടുന്നു.

X
Top