രാജ്യത്ത് റീട്ടെയിൽ വായ്‌പയിൽ താരമായി സ്വർണ വായ്‌പ; ഒരു വർഷം കൊണ്ട് വളർച്ച 62 ശതമാനം ◆ ചൈനയ്‌ക്കെതിരെ തുറന്നടിച്ച് ധനമന്ത്രി; ‘വ്യാപാരത്തില്‍ വന്‍ അസന്തുലിതാവസ്ഥ’ ◆ ഇന്ധന കയറ്റുമതിക്കുള്ള വിൻഡ്‌ഫോൾ നികുതി പുതുക്കി കേന്ദ്രം ◆ വിമാന ടിക്കറ്റ് നിരക്കിൽ നടപടി വേണമെന്ന് കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം ◆ എഥനോൾ വിതരണം 987 കോടി ലിറ്ററിലേക്ക്; 71 ശതമാനവും ധാന്യങ്ങളിൽ നിന്ന് ◆

സ്വിഗ്ഗിയുടെ മൂല്യം പുതിയ ഉയരത്തില്‍

ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമായ സ്വിഗ്ഗിയുടെ മൂല്യം യുഎസ് ആസ്ഥാനമായ ബാരണ്‍ ക്യാപിറ്റല്‍ ഉയര്‍ത്തി. സ്വിഗ്ഗിയിലെ നിക്ഷേപം നടത്തിയിട്ടുള്ള സ്ഥാപനം കൂടിയാണ് ബാരണ്‍ ക്യാപിറ്റല്‍.

2024 മാര്‍ച്ച് 31 വരെയുള്ള കണക്ക്പ്രകാരം സ്വിഗ്ഗിയുടെ മൂല്യം 15.1 ബില്യന്‍ ഡോളറാണെന്നു യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷനില്‍ സമര്‍പ്പിച്ച ഫയലിംഗില്‍ ബാരണ്‍ ക്യാപിറ്റല്‍ അറിയിച്ചു.

2023 ഡിസംബര്‍ 31 ന് സ്വിഗ്ഗിക്ക് ബാരണ്‍ ക്യാപിറ്റല്‍ നിശ്ചയിച്ച മൂല്യം 12.1 ബില്യന്‍ ഡോളറായിരുന്നു. ഇതില്‍ നിന്നും 25 ശതമാനത്തിന്റെ വര്‍ധനയാണ് ഇപ്പോള്‍ സ്വിഗ്ഗിയുടെ മൂല്യത്തില്‍ ഉണ്ടായിരിക്കുന്നത്.

ഐപിഒയ്ക്കായി സെബിക്ക് അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ് സ്വിഗ്ഗി. 10,400 കോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനുള്ള അനുമതി കമ്പനി ഓഹരിയുടമകളില്‍ നിന്ന് തേടിയിരുന്നു.

പുതിയ ഓഹരികള്‍ വഴി 3750 കോടി രൂപയും ഓഫര്‍ ഫോര്‍ സെയില്‍ വഴി 6664 കോടി രൂപയുമാണു സമാഹരിക്കാന്‍ സ്വിഗ്ഗി തീരുമാനിച്ചിരിക്കുന്നത്.

ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് 750 കോടി രൂപയും സമാഹരിക്കാന്‍ സ്വിഗ്ഗി ലക്ഷ്യമിടുന്നുണ്ട്.

X
Top