ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎഡോളറിനെതിരെ വീണ്ടും ദുര്‍ബലമായി രൂപജിഎസ്ടി പരിഷ്‌കരണം: ജനങ്ങള്‍ക്ക് 2 ലക്ഷം കോടി രൂപയുടെ നേട്ടമെന്ന് നിർമ്മല സീതാരാമൻമികച്ച പ്രകടനവുമായി ഇന്ത്യൻ കയറ്റുമതി മേഖല

ഇ-കെവൈസി പുതുക്കല്‍: ബാങ്കുകള്‍ ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കരുതെന്ന് ആര്‍ബിഐ

മുംബൈ: ഇ-കെവൈസി ചെയ്തവരോ അല്ലെങ്കില്‍ സി-കെവൈസി (സെന്‍ട്രല്‍-കെവൈസി) പോര്‍ട്ടലില്‍ കെവൈസി (know your customer) പ്രക്രിയ പൂര്‍ത്തിയാക്കിയവരോ ആയ ഉപഭോക്താവില്‍ നിന്നും ബാങ്കുകള്‍ ബ്രാഞ്ച് തലത്തില്‍ വെരിഫിക്കേഷനുകളോ പുതുക്കലുകളോ ആവശ്യപ്പെടരുതെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.

കെവൈസി വെരിഫിക്കേഷനുകള്‍ ഓണ്‍ലൈനായി പൂര്‍ത്തിയാക്കിയ ഉപഭോക്താക്കള്‍ക്ക് വാര്‍ഷിക പുതുക്കലുകളും അവരുടെ വ്യക്തിഗത വിശദാംശങ്ങളില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടെങ്കിലും അത് ഓണ്‍ലൈനില്‍ ചെയ്യാം.

ഇതിനായി ഉപഭോക്താവിനോട് ബാങ്ക് ശാഖയിലെത്താന്‍ ആവശ്യപ്പെടരുതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. റിസര്‍വ് ബാങ്കില്‍ നിന്ന് ഇത്തരമൊരു ചട്ടം ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരം കാര്യങ്ങള്‍ക്കായി ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കരുതെന്ന് ബാങ്കുകളോട് ആര്‍ബിഐ പതിവായി ആവശ്യപ്പെടുന്നുണ്ടെന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍ റാബി ശങ്കര്‍ പറഞ്ഞു.

ഇതുമായി ബന്ധപ്പെട്ടുള്ള പരാതികള്‍ ഉന്നയിച്ച ഏതൊരു ഉപഭോക്താവിനും ഇത് സംബന്ധിച്ച് ബാങ്കിംഗ് ഓംബുഡ്സ്മാനെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.

X
Top