8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

അറ്റാദായം 75 ശതമാനം ഉയര്‍ത്തി ബാങ്ക് ഓഫ് ബറോഡ

ന്യൂഡല്‍ഹി: മികച്ച മൂന്നാം പാദ പ്രവര്‍ത്തനഫലം പ്രഖ്യാപിച്ചിരിക്കയാണ് ബാങ്ക് ഓഫ് ബറോഡ. 3852.74 കോടി രൂപയാണ് കമ്പനി രേഖപ്പെടുത്തിയ അറ്റാദായം. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 75 ശതമാനം അധികമാണ് ഇത്.

മൊത്തം നികുതി വരുമാനം 23540.14 കോടി രൂപ. അറ്റ നികുതി വരുമാനം 26.5 ശതമാനം ഉയര്‍ന്ന് 10,818 കോടി രൂപയായി. 19.7 ശതമാനത്തിന്റെ വായ്പാ വളര്‍ച്ചയാണ് നികുതി വരുമാനം ഉയര്‍ത്തിയത്.

അറ്റ പലിശ മാര്‍ജിന്‍ 24 ബേസിസ് മെച്ചപ്പെട്ട് 3.37 ശതമാനമായി.പ്രൊവിഷന്‍സ് 4 ശതമാനം താഴ്ന്ന് 2403.93 കോടി രൂപ.അറ്റ പലിശ വരുമാന വളര്‍ച്ചയും പ്രൊവിഷനും പ്രവര്‍ത്തനലാഭത്തെ 8232.19 കോടി രൂപയിലെത്തിച്ചു.

മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 50 ശതമാനം വര്‍ധന. ആസ്തി ഗുണമേന്മയില്‍ മികച്ച നേട്ടമാണുണ്ടായിരിക്കുന്നത്.മൊത്തം കിട്ടാകട അനുപാതം 7.25 ശതമാനത്തില്‍ നിന്നും 4.53 ശതമാനമായി കുറഞ്ഞപ്പോള്‍ ഔട്ട്സ്റ്റാന്റിംഗ് കിട്ടാകടം 25 ശതമാനം ചുരുങ്ങി41,857.50 കോടി രൂപയായി.

സ്ലിപ്പേജ് അനുപാതം 1.05 ശതമാനത്തിലേയ്ക്ക് കുറഞ്ഞു. പുതിയ സ്ലിപ്പേജ് 3479 കോടി രൂപയില്‍ നിന്നും 2172 കോടി രൂപയായാണ് താഴ്ന്നത്. അതേസമയം എഴുതിതള്ളല്‍ 4725 കോടി രൂപയായി ഉയര്‍ന്നു.

X
Top