8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

അറ്റാദായം 88 ശതമാനമുയര്‍ത്തി ബാങ്ക് ഓഫ് ബറോഡ

മുംബൈ: പൊതുമേഖല ബാങ്കായ ബാങ്ക് ഓഫ് ബറോഡ ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. 4070 കോടി രൂപയാണ് അറ്റാദായം.മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 88 ശതമാനം അധികം.

അറ്റ പലിശ വരുമാനം 24 ശതമാനമുയര്‍ന്ന് 10997 കോടി രൂപയിലെത്തിയപ്പോള്‍ മൊത്തം നിഷ്‌ക്രിയ ആസ്തി 3.79 ശതമാനത്തില്‍ നിന്നും 3.51 ശതമാനമായി മെച്ചപ്പെട്ടു.അറ്റ നിഷ്‌ക്രിയ ആസ്തി 0.89 ശതമാനത്തില് നിന്നും 0.78 ശതമാനമായി കുറഞ്ഞിട്ടുണ്ട്.

അറ്റപലിശ മാര്‍ജിന്‍ 25 ബിപിഎസ് ഉയര്‍ന്ന് 3.27 ശതമാനവും ആഭ്യന്തര അറ്റ പലിശ മാര്‍ജിന്‍ 34 ബിപിഎസ് ഉയര്‍ന്ന് 3.41 ശതമാനവുമാണ്്.മൊത്തം വായ്പകള്‍ 18 ശതമാനമാണ് വര്‍ദ്ധിച്ചത്. അതില്‍ റീട്ടെയില്‍ ലോണ്‍ 24.8 ശതമാനം കൂടി.

ആഗോള നിക്ഷേപങ്ങള്‍ 16.2 ശതമാനമുയര്‍ന്ന് 1199908 കോടി രൂപയായപ്പോള്‍ ആഭ്യന്തര നിക്ഷേപങ്ങള്‍ 15.5 ശതമാനമുയര്‍ന്ന് 1050306 കോടി രൂപ.

X
Top