ഓൺലൈൻ ഡെലിവെറിക്ക് ടാക്സ് കുറച്ചു ◆ കേന്ദ്ര ബാങ്കുകളുടെ സ്വർണവേട്ട തുടരുന്നു; ഓഗസ്റ്റിൽ 20 ടൺ വാരിക്കൂട്ടി ചൈന മുന്നിൽ ◆ എരുമ ഇറച്ചി കയറ്റുമതി കുതിക്കുന്നു ◆ ഉള്ളി വില കുറയുമെന്ന് കേന്ദ്രം ◆ പിഎം സൂര്യഘർ പദ്ധതി: രാജ്യത്ത് പുരപ്പുറ സോളർ സ്ഥാപിച്ചവരുടെ എണ്ണം 60 ലക്ഷം കടന്നു; 21 ലക്ഷം വീടുകളിൽ വൈദ്യുതി ബിൽ പൂജ്യം ◆

ലോകത്തിലെ ആദ്യ സിഎൻജി ബൈക്കുമായി ബജാജ്

ലോകത്തിലെ തന്നെ ആദ്യ സി.എൻ.ജി. മോട്ടോർ സൈക്കിളായി ബജാജ് ഫ്രീഡം 125 അവതരിപ്പിച്ചു. മൂന്ന് വേരിയന്റുകളിൽ എത്തിയിട്ടുള്ള ഈ സി.എൻ.ജി. ബൈക്കിന് 95,000 രൂപ മുതൽ 1.10 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

പെട്രോൾ-സി.എൻ.ജി. ബൈ-ഫ്യുവൽ മോട്ടോർ സൈക്കിൾ ആയി എത്തിയിട്ടുള്ള ഈ വാഹനത്തിന്റെ പ്രധാന ഹൈലൈറ്റ് ഇന്ധനക്ഷമതയാണ്. ഒരു കിലോ സി.എൻ.ജിയിൽ 102 കിലോമീറ്റർ യാത്ര ചെയ്യാൻ സാധിക്കുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.

ഇന്ത്യയിലെ കമ്മ്യൂട്ടർ ബൈക്ക് ശ്രേണിയിലേക്കാണ് ലോകത്തിലെ തന്നെ ആദ്യത്തെ സി.എൻ.ജി. ബൈക്ക് എത്തിയിരിക്കുന്നത്. 125 സി.സി. എൻജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 9.5 പി.എസ്. പവറും 9.7 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.

രണ്ട് ലിറ്റർ കപ്പാസിറ്റിയുള്ള പെട്രോൾ ടാങ്കും രണ്ട് കിലോഗ്രാം സി.എൻ.ജി. ഉൾക്കൊള്ളുന്ന ടാങ്കുമാണ് ഈ വാഹനത്തിൽ നൽകിയിട്ടുള്ളത്. രണ്ട് ഇന്ധനങ്ങളും ചേർന്ന് 330 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കും.

X
Top