ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ഇന്ത്യയില്‍ ഉത്പാദനം പത്തുലക്ഷം പിന്നിട്ട് കെടിഎം

സ്ട്രിയന് സൂപ്പര് ബൈക്ക് ബ്രാന്ഡായ കെ.ടി.എം. ഇന്ത്യയില് ഉത്പാദനം പത്തുലക്ഷം പിന്നിട്ടു. പത്തുലക്ഷം യൂണിറ്റ് തികയുന്ന കെ.ടി.എം. അഡ്വഞ്ചര് 390 ബൈക്ക്, കെ.ടി.എം. മാതൃകമ്പനിയായ പിയറര് മൊബിലിറ്റി എ.ജി. സിഇഒ സ്റ്റെഫാന് പിയററും ബജാജ് ഓട്ടോ എം.ഡി.യും സി.ഇ.ഒ.യുമായ രാജീവ് ബജാജും ചേര്ന്ന് പുറത്തിറക്കി.

ബജാജ് ഓട്ടോയുടെ പുണെ ചകനിലെ നിര്മാണശാലയിലായിരുന്നു ചടങ്ങ്. കെ.ടി.എം. ഡിസൈനര് ജെറാള്ഡ് കിസ്ക പങ്കെടുത്തു. 2007ലാണ് ഇരുകമ്പനികളും തമ്മില് സഹകരിക്കാന് ധാരണയായത്. ഇതനുസരിച്ച് 2012ല് ആദ്യ വാഹനം പുറത്തിറക്കി.

2019ല് ഉത്പാദനം അഞ്ചുലക്ഷം തികച്ചു. പിന്നീടുള്ള മൂന്നുവര്ഷംകൊണ്ട് അടുത്ത അഞ്ചുലക്ഷവും കടന്ന് സുപ്രധാനനേട്ടം കുറിക്കാന് കമ്പനിക്കുകഴിഞ്ഞതായി രാജീവ് ബജാജ്, സ്റ്റെഫാന് പിയറര് എന്നിവര് ചൂണ്ടിക്കാട്ടി. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന കെ.ടി.എം. മോട്ടോര്സൈക്കിളില് പകുതിയോളം കയറ്റുമതിയാണ്.

കെ.ടി.എമ്മുമായുള്ള പങ്കാളിത്തം വൈകാതെ വൈദ്യുതവാഹനങ്ങളിലേക്കും പുതുതലമുറ സാങ്കേതികവിദ്യകളിലേക്കും കടക്കുമെന്ന് രാജീവ് ബജാജ് പറഞ്ഞു. മലിനീകരണമില്ലാത്ത എക്സ്ഹോസ്റ്റ് സംവിധാനം വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കമ്പനിയെന്ന് സ്റ്റെഫാന് പിയറര് അറിയിച്ചു.

ഇലക്ട്രിക് ചേതക്കിന്റെ പ്ലാറ്റ്ഫോമില് നഗരഗതാഗതത്തിനുള്ള വൈദ്യുതിയിലോടുന്ന ചെറുബൈക്കുകള് ഇരുകമ്പനികളും ചേര്ന്ന് പുറത്തിറക്കും. യൂറോപ്യന് വിപണിയില് ഇതവതരിപ്പിക്കും. ഇതിനുള്ള നടപടികള് തുടങ്ങിയിട്ടുണ്ട്. 48 വോള്ട്ട് ബാറ്ററി വികസിപ്പിക്കുന്നതിനും പ്രവര്ത്തനങ്ങള് മുന്നേറുകയാണ്.

X
Top