ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തില്‍റോസ്നെഫ്റ്റിനും ലുക്കോയിലിനുമെതിരെ യുഎസ് ഉപരോധം; ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ റഷ്യന്‍ കരാറുകള്‍ പുനഃപരിശോധിക്കുന്നുദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍

4 മില്യൺ ഡോളർ സമാഹരിച്ച് സ്റ്റാർട്ടപ്പായ സ്യുട്ട്42

മുംബൈ: ഓമ്‌നിവോറും ഓറിയോസ് വെഞ്ച്വർ പാർട്‌ണേഴ്‌സും ചേർന്ന് നേതൃത്വം വഹിച്ച ഒരു ഫണ്ടിംഗ് റൗണ്ടിൽ 4.3 മില്യൺ ഡോളർ സമാഹരിച്ചതായി അറിയിച്ച് ബി2ബി ഫുഡ് പ്രോസസ്സിംഗ് സ്റ്റാർട്ടപ്പായ സ്യുട്ട്42. ടൈറ്റൻ ക്യാപിറ്റൽ, ഓൾ ഇൻ ക്യാപിറ്റൽ, പോയിൻറോൺ ക്യാപിറ്റൽ, ഉദാന്റെ സുജീത് കുമാർ എന്നിവരുടെ പങ്കാളിത്തവും ഈ ഫണ്ടിംഗ് റൗണ്ടിൽ ഉണ്ടായിരുന്നു.

കഴിവ് വർധിപ്പിക്കൽ, ഏറ്റെടുക്കൽ, ഭക്ഷ്യ സംസ്‌കരണ ആവാസവ്യവസ്ഥയിൽ ‘സ്യൂട്ട് 42 സ്റ്റാൻഡേർഡ്’ വികസിപ്പിക്കൽ, അസംസ്‌കൃത വസ്തുക്കളുടെ ധനസഹായം ആരംഭിക്കൽ, കയറ്റുമതി എന്നിവയ്ക്കായി ഫണ്ടിംഗ് ഉപയോഗിക്കാൻ സ്യൂട്ട് 42 പദ്ധതിയിടുന്നു. രാഹുൽ രത്തൻ, രാമകൃഷ്ണ ചെറുകു, ചേതൻ എസ്, ശ്രീറാം എസ് രാഹുൽ, രാമകൃഷ്ണ എന്നിവർ ചേർന്ന് 2022ൽ സ്ഥാപിച്ച സ്റ്റാർട്ടപ്പാണ് സ്യൂട്ട് 42.

അടുത്ത 18 മാസത്തിനുള്ളിൽ ഇ-കൊമേഴ്‌സ്, ഡി2സികൾ, എഫ്എംസിജി ബ്രാൻഡുകൾ, ഒന്നിലധികം നഗരങ്ങളിലുടനീളമുള്ള 2,000 ആധുനിക വ്യാപാര ഔട്ട്‌ലെറ്റുകൾ എന്നിവയുൾപ്പെടെ വിവിധ ബി2ബി ക്ലയന്റുകളുമായി ചേർന്ന് പ്രവർത്തിക്കാൻ സ്റ്റാർട്ടപ്പ് ലക്ഷ്യമിടുന്നു.

എഫ്എംസിജി, അഗ്രിബിസിനസ്, ഗ്രോസറി ഇൻഡസ്ട്രീസ് എന്നിവയിലുടനീളമുള്ള വൈവിധ്യമാർന്ന B2B ക്ലയന്റുകൾക്ക് കരാർ നിർമ്മാണ പരിഹാരങ്ങൾ നൽകുന്ന കമ്പനിയാണ് സ്യുട്ട്42.

X
Top