വേനലവധി യാത്രകള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് വിലഇന്ധനക്ഷാമത്തിൽ നിന്ന് കരകേറാൻ ഇന്ത്യയുടെ ശ്രമം; റഷ്യയുമായി കൈകോര്‍ത്ത് കേന്ദ്രത്തിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്ക്’രാജ്യത്ത് വീണ്ടും ലോക് ഡൗൺ വരുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രം2024-25 സാമ്പത്തികവർഷം ദേശീയപാർട്ടികൾക്ക് ലഭിച്ച സംഭാവനകളിൽ 161 ശതമാനം വർധനഇന്ത്യൻ കുടുംബങ്ങളിലുള്ളത് 460 ലക്ഷം കോടി രൂപയുടെ സ്വർണം

ആക്‌സിസ് മാക്‌സ് ലൈഫ് ഇൻഷുറൻസിനു ആദ്യ പാദത്തിൽ വൻ വളർച്ച

കൊച്ചി: 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ വളർച്ചയുടെ വേഗത തുടരുന്ന ആക്സിസ് മാക്സ് ലൈഫ് ഇൻഷുറൻസ് ലിമിറ്റഡിന്റെ ബിസിനസ് വളർച്ച (വ്യക്തിഗത അഡ്ജസ്റ്റഡ് ഫസ്റ്റ് ഇയർ പ്രീമിയം) 23% വർദ്ധിച്ച് ₹1,553 കോടിയിലെത്തി.

പുതിയ റീട്ടെയിൽ പോളിസികളുടെ എണ്ണം 10% വർദ്ധിച്ചു. ആന്വിറ്റിയിൽ 40%, റീട്ടെയിൽ പ്രൊട്ടക്ഷൻ & ഹെൽത്തിൽ 36%, എൻ‌പി‌എആർ-സേവിംഗ്സിൽ 41% എന്നീ മേഖലകളിലെ ശക്തമായ കുതിപ്പാണ് പുതിയ ബിസിനസ് വളർച്ചയ്ക്ക് ആക്കം കൂട്ടിയത്. കൂടാതെ, 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ആക്സിസ് മാക്സ് ലൈഫ് 15 പുതിയ പങ്കാളികളുമായി ധാരണലിയെത്തി.

ഇതിനു പുറമെ, 2026 സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ ലാഭക്ഷമതയുടെ അളവുകോലായ പുതിയ ബിസിനസ്സിന്റെ മൂല്യത്തിൽ (VNB) 32% വാർഷിക വളർച്ച കൈവരിച്ചു. ലൈഫ് ഇൻഷുറൻസ് മാനേജ്‌മെന്റ് ലളിതമാക്കുന്നതിന് പുതിയ “ആക്സിസ് മാക്സ് ലൈഫ് ആപ്പ്” കമ്പനി ആരംഭിച്ചു.

ഈ പ്രകടനം ഞങ്ങളുടെ മികച്ച പ്രവർത്തന കാര്യക്ഷമതയെ മാത്രമല്ല, ഇന്ത്യയിലെ മികച്ച 3 സ്വകാര്യ ലൈഫ് ഇൻഷുറൻസിൽ ഒന്നാകുക എന്ന ലക്ഷ്യത്തിലേക്ക് അടുക്കുക കൂടിയാണെന്ന് ആക്സിസ് മാക്സ് ലൈഫ് സിഇഒയും മാനേജിംഗ് ഡയറക്ടറുമായ പ്രശാന്ത് ത്രിപാഠി പറഞ്ഞു.

X
Top