ഇന്ത്യൻ കുടുംബങ്ങളിലുള്ളത് 460 ലക്ഷം കോടി രൂപയുടെ സ്വർണംപെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രംതൊഴിൽ മേഖലയിൽ കേരളത്തിന് നിർണായക നേട്ടം; അഞ്ചു വർഷത്തിനിടെ സംസ്ഥാനത്തെ പ്രൊഫഷണൽ തൊഴിലവസരങ്ങളിൽ 172% വളർച്ചപശ്ചിമേഷ്യൻ സംഘർഷം: സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രിപെട്രോൾ, ഡീസൽ വില കുത്തനെ കൂട്ടി നയാര

ആക്സിസ് ക്രിസില്‍ ഐബിഎക്സ് 50:50 ഗില്‍റ്റ് പ്ലസ് എസ്ഡിഎല്‍ ജൂണ്‍ 2028 ഇന്ഡക്സ് ഫണ്ട് അവതരിപ്പിച്ചു

കൊച്ചി: ആക്സിസ് മ്യൂച്വല്‍ ഫണ്ട് ക്രിസില്‍ ഐബിഎക്സ് 50:50 ഗില്‍റ്റ് പ്ലസ് എസ്ഡിഎല്‍ സൂചിക എന്ന അനുപാതത്തില്‍ നിക്ഷേപിക്കുന്നതും 2028 ജൂണില്‍ കാലാവധി എത്തുന്നതുമായ ഓപ്പണ്‍ എന്‍ഡഡ് ഇന്‍ഡക്സ് പദ്ധതി അവതരിപ്പിച്ചു.

ഉയര്‍ന്ന പലിശ നിരക്കും താരതമ്യേന കുറഞ്ഞ ക്രെഡിറ്റ് റിസ്കും ഉള്ളതാണ് പദ്ധതി. ജനുവരി അഞ്ചു മുതല്‍ 16 വരെയുള്ള പുതിയ ഫണ്ട് ഓഫര്‍ കാലത്ത് കുറഞ്ഞത് അയ്യായിരം രൂപ മുതല്‍ നിക്ഷേപിക്കാം.

ക്രിസില്‍ ഐബിഎക്സ് 50:50 ഗില്‍റ്റ് പ്ലസ് എസ്ഡിഎല്‍ സൂചികയുടെ 2028 ജൂണിലെ നിലവാരത്തിന് അനുസൃതമായ നേട്ടങ്ങള്‍ കൈവരിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഓപ്പണ്‍ എന്‍ഡഡ് പദ്ധതിയായതിനാല്‍ നിക്ഷേപകര്‍ക്ക് സിസ്റ്റമാറ്റിക് രീതിയില്‍ നിക്ഷേപിക്കാനും പിന്‍വലിക്കാനും സാധിക്കും.

ആകെ ആസ്തിയുടെ 95 മുതല്‍ 100 ശതമാനം വരെയുള്ള തുകയാവും ഈ സൂചികയ്ക്ക് അനുസൃതമായി നിക്ഷേപിക്കുക. ശേഷിക്കുന്ന തുക ഒരു വര്‍ഷം വരെ കാലാവധിയുള്ള ട്രഷറി ബില്ലുകളിലും സര്‍ക്കാര്‍ കടപത്രങ്ങളിലും നിക്ഷേപിക്കും.

കുറഞ്ഞ ചെലവില്‍ സ്ഥിര നിക്ഷേപ പദ്ധതികള്‍ തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ പദ്ധതിയായാണ് ഇതിനെ കണക്കാക്കുന്നത്.

X
Top