
ന്യൂഡല്‍ഹി: പ്രതീക്ഷിച്ചതിലും മികച്ച മൂന്നാം പാദ പ്രകടനം നടത്തിയിരിക്കയാണ് ആക്‌സിസ് ബാങ്ക്. അറ്റാദായം 62 ശതമാനവും അറ്റ പലിശ വരുമാനം 32 ശതമാനവും ഉയര്‍ത്തിയ ബാങ്ക്, അറ്റ പലിശ പലിശ മാര്‍ജിന്‍, ലോണ്‍ ബുക്കിന്റെ 68 ശതമാനമാക്കിയും വര്‍ധിപ്പിച്ചു. യഥാക്രമം 5835 കോടി രൂപയും 11,459 കോടി രൂപയുമാണ് അറ്റാദായവും അറ്റ പലിശ വരുമാനവും (എന്‍ഐഐ).
5321.5 കോടി രൂപയും 10846 കോടി രൂപയും പ്രതീക്ഷിച്ച സ്ഥാനത്താണിത്. ആര്‍ബിഐയുടെ നിരക്ക് വര്‍ധന ഉപഭോക്താക്കള്‍ക്ക് കൈമാറിയും എസ്എംഇ, ചെറുകിട വായ്പകളും കറന്റ്,അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ടുകള്‍ വര്‍ധിപ്പിച്ചും യീല്‍ഡ് കുറഞ്ഞ ആര്‍ഐഡിഎഫ് ബോണ്ടുകളിലെ നിക്ഷേപം കുറച്ചുമാണ് മാര്‍ജിന്‍ കൂട്ടിയത്. കറന്റ്അക്കൗണ്ട്് സേവിംഗ്‌സ് അക്കൗണ്ടുകള്‍ 10 ശതമാനമാണ് ഉയര്‍ന്നത്.
മൊത്തം വായ്പകളുടെ 44 ശതമാനവും ഇവയാണ്. മൊത്തം വായ്പ 15 ശതമാനം വളര്‍ന്ന് 7.62 ലക്ഷം കോടി രൂപയുടേതായി. എസ്എംഇ ലോണുകള്‍ 24 ശതമാനമുയര്‍ന്നപ്പോള്‍ ചെറുകിട നിക്ഷേപം 17 ശതമാനമായാണ് കൂടിയത്.
ചെറുകിട വായ്പയില്‍ ഭവന വായ്പ 9 ശതമാനം വളര്‍ന്നു. ചെറുകി വായ്പകളില്‍ 35 ശതമാനവും ഭവന വായ്പകളാണ്. മൊത്തം കിട്ടാകടം തുടര്‍ച്ചയായ നാലാം പാദത്തിലും താഴ്ന്നതും ശ്രദ്ധേയമായി.
മൊത്തം നിഷ്‌ക്രിയ ആസ്തി 2.38 ശതമാനമായാണ് താഴ്ന്നത്. ഒരു വര്‍ഷം മുന്‍പ് ഇത് 3.17 ശതമാനമായിരുന്നു. 19961 കോടി രൂപയാണ് മൊത്തം കിട്ടാകടം.
മുന്‍വര്‍ഷത്തേക്കാള്‍ 14 ശതമാനം കുറവ്. സ്ലിപ്പേജ് 4147 കോടി രൂപയില്‍ നിന്നും 3807 കോടി രൂപയിലേയ്ക്ക് താഴ്ന്നു. പ്രൊവിഷന്‍ 1341 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ട്.
എന്നിട്ടും ഓപറേറ്റിംഗ് പ്രോഫിറ്റിന്റെ ബലത്തില്‍ അറ്റാദായം 62 ശതമാനം വളര്‍ന്നു. പ്രവര്‍ത്തന ലാഭം 9277 കോടി രൂപയാണ്.






