സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

ക്രെഡിറ്റ് കാർഡ് ബിസിനസ്സ് വിപുലീകരിക്കാൻ ആക്സിസ് ബാങ്ക്

മുംബൈ: അർദ്ധ-നഗര, ഗ്രാമീണ വിപണികളിലെ വരുമാനം വർധിക്കുന്നത് ബാങ്കിംഗ് വ്യവസായത്തിന് മികച്ച അവസരമാണ് നൽകുന്നതെന്നും. രാജ്യത്തെ ക്രെഡിറ്റ് കാർഡ് വിപണിയിൽ കൂടുതൽ പങ്ക് പിടിക്കാനാണ് ആക്സിസ് ബാങ്ക് ലക്ഷ്യമിടുന്നതെന്നും ബാങ്കിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

2026 ഓടെ ഓരോ മൂന്ന് ഇടപാടുകളിൽ രണ്ടെണ്ണവും ഡിജിറ്റൽ പേയ്‌മെന്റ് രീതികളിലൂടെയായിരിക്കുമെന്ന് ആക്‌സിസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ അമിതാഭ് ചൗധരി പറഞ്ഞു. ലളിതമായ ഉപഭോക്തൃ ഓൺ‌ബോർഡിംഗ്, ഉയർന്ന ഉപഭോക്തൃ അവബോധം, കൂടുതൽ സ്വീകാര്യത എന്നിവ വ്യവസായത്തിനുള്ള അവസരത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യമേഖലാ ബാങ്കിന് യുപിഐ ഇടപാടുകളിൽ 16 ശതമാനവും യുപിഐ പി2എമ്മിൽ (വ്യാപാരികൾക്കുള്ള പേയ്‌മെന്റുകൾ) 22 ശതമാനവും വിപണി വിഹിതമുണ്ട്. ക്രെഡിറ്റ് കാർഡ് ബിസിനസിൽ വായ്പാ ദാതാവിന് 17 ശതമാനത്തിന്റെ വിപണി വിഹിതമാണ് ഉള്ളത്. ജൂൺ പാദത്തിൽ ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് വിതരണം ഏകദേശം നാലിരട്ടി വർധിച്ച് 1 ദശലക്ഷം (10 ലക്ഷം) കാർഡുകളായിരുന്നു.

X
Top