വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോരാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമില്ലെന്ന് എണ്ണക്കമ്പനികൾഇന്ത്യയുടെ പാചകവാതക ഇറക്കുമതി പകുതിയായിഇന്ത്യയുടെ ജിഡിപി നിരക്ക് കുറയുമെന്ന മുന്നറിയിപ്പുമായി ഗീത ഗോപിനാഥ്8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യ

ആക്‌സിസ് ബാങ്ക് ഒന്നാംപാദ സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു

മുംബൈ: ആക്‌സിസ് ബാങ്ക് വ്യാഴാഴ്ച ഒന്നാംപാദ ഫലങ്ങള്‍ പ്രഖ്യാപിച്ചു. അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 3.8 ശതമാനവും തുടര്‍ച്ചയായി 18 ശതമാനവും ഇടിഞ്ഞ് 5806.14 കോടി രൂപയായി. അതേസമയം പ്രവര്‍ത്തനലാഭം 14 ശതമാനം വാര്‍ഷികാടിസ്ഥാനത്തില്‍ ഉയര്‍ന്ന് 11,515 കോടി രൂപയായിട്ടുണ്ട്.

അറ്റ പലിശ വരുമാനം 0.8 ശതമാനം മാത്രം ഉയര്‍ന്ന് 13650 കോടി രൂപ. തുടര്‍ച്ചയായി നോക്കുമ്പോള്‍ അറ്റ പലിശ വരുമാനം 2 ശതമാനം ഇടിവ് നേരിട്ടുണ്ട്. അറ്റ പലിശ മാര്‍ജിന്‍ 3.97 ശതമാനത്തില്‍ നിന്നും 3.80 ശതമാനമായി താഴ്ന്നു.

ആസ്തി ഗുണമേന്മയും ഇടിഞ്ഞു. നിഷ്‌ക്രിയ ആസ്തി അനുപാതം വാര്‍ഷികാടിസ്ഥാനത്തില്‍ 1.54 ശതമാനത്തില്‍ നിന്നും 1.57 ശതമാനമായി വര്‍ധിച്ചു ബാങ്ക് ഓഹരി 0.74 ശതമാനം താഴ്ന്ന് 1159.80 രൂപയിലാണ് ക്ലോസ് ചെയ്തത്.

X
Top