
ന്യൂഡല്‍ഹി: 2023-2024 സാമ്പത്തിക വര്‍ഷത്തില്‍ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനി (എന്‍ബിഎഫ്‌സി), മാനേജ്‌മെന്റിന് കീഴിലുള്ള ആസ്തികള്‍ (എയുഎം)34 ലക്ഷം കോടി രൂപയിലെത്തും, ക്രിസില്‍ റേറ്റിംഗ്‌സ് പ്രസ്താവനയില്‍ പറയുന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 13-14 ശതമാനം വളര്‍ച്ചയാണിത്.
മെച്ചപ്പെട്ട സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, ബാലന്‍സ്ഷീറ്റ് ബഫറുകള്‍, ആസ്തി ഗുണനിലവാരം എന്നിവയാണ് എയുഎം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങള്‍. റീട്ടെയ്ല്‍ വിഭാഗങ്ങള്‍കൂടി ഉള്‍പ്പെടുന്ന വിശാലാടിസ്ഥാനത്തിലുള്ള വളര്‍ച്ചയാണ് ഏജന്‍സി പ്രതീക്ഷിക്കുന്നത്.
2022 മാര്‍ച്ച് വരെയുള്ള മൂന്ന് വര്‍ഷങ്ങളില്‍ ഒറ്റ അക്ക വളര്‍ച്ച നേടാന്‍ മാത്രമാണ് മേഖലയ്ക്കായത്.
2020 മാര്‍്ചില്‍ 24.6 ലക്ഷം കോടി രൂപയായിരുന്നു എയുഎം. 2021 മാര്‍ച്ചില്‍ 25.1 ലക്ഷം കോടി രൂപയായും 2022 ല്‍ 27 ലക്ഷം കോടിരൂപയായും എയുഎം ഉയര്‍ന്നു.
ബാങ്കുകളുമായുള്ളപ്രത്യേകിച്ചും റീട്ടെയ്ല്‍ വിഭാഗമായ ഭവന വായ്പയിലും വാഹന വായ്പിലുമുള്ള മത്സരമാണ് എന്‍ബിഎഫ്‌സികള്‍ നേരിടുന്ന പ്രധാന വെല്ലുവിളി.
എന്‍ബിഎഫ്‌സി എയുഎമ്മിന്റെ 40-45 ശതമാനം ഭവന വായ്പകളാണ്. ഈ മേഖലയില്‍ 13-15 ശതമാനം വളര്‍ച്ചയാണ് ക്രിസില്‍ പ്രതീക്ഷിക്കുന്നത്.
വാഹന വിഭാഗത്തിലെ എയുഎം 13-14 ശതമാനം ഉയരുമെന്നും കണക്കുകൂട്ടപ്പെടുന്നു.