സാമ്പത്തിക വളർച്ച 8% വരെ നിലനിർത്താൻ കഴിയുമെന്ന് ആർബിഐ ഗവർണർമൊത്ത വില പണപ്പെരുപ്പം മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാംക്രൂഡ് ഓയിൽ, ശുദ്ധീകരിച്ച ഭക്ഷ്യ എണ്ണ എന്നിവയുടെ ഇറക്കുമതി നികുതി കേന്ദ്രസർക്കാർ വർധിപ്പിച്ചു2045 ഓടേ രാജ്യത്ത് തൊഴില്‍ രംഗത്തേയ്ക്ക് 18 കോടി ജനങ്ങള്‍ കൂടിയെത്തുമെന്ന് റിപ്പോര്‍ട്ട്

ഓഡി ഇന്ത്യക്ക് ഈ വര്‍ഷത്തെ ആദ്യ 9 മാസങ്ങളില്‍ 88% വളര്‍ച്ച

ര്‍മ്മന്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ഓഡി ഈ വര്‍ഷത്തെ ആദ്യ 9 മാസങ്ങളില്‍ 5530 യൂണിറ്റുകള്‍ വിതരണം ചെയ്ത് 88% വളര്‍ച്ച നേടിയെടുത്തതായി പ്രഖ്യാപിച്ചു.

പുതിയ ഓഡി ക്യു 8 ഇ-ട്രോണ്‍, ഓഡി ക്യു 8 സ്പോര്‍ട്ട് ബാക്ക് ഇ-ട്രോണ്‍, ഓഡി ക്യു 3, ഓഡി ക്യു 3 സ്പോര്‍ട്ട് ബാക്ക് എന്നിവയുടെ പുറത്തിറക്കലിനോടൊപ്പം തന്നെ ഓഡി എ 4, ഓഡി എ 6, ഓദി ക്യു 5, മുന്‍ നിര കാറുകളായ ഓഡി ക്യു 7, ഓഡി ആര്‍ എസ് ക്യു 8, ഓഡി ഇ-ട്രോണ്‍ ജി ടി, ഓഡി ആര്‍ എസ് ഇ-ട്രോണ്‍ ജി ടി എന്നിവയ്ക്കും മികച്ച ആവശ്യം ഉണ്ടായതോടെയാണ് ഈ നല്ല വളര്‍ച്ച സാധ്യമായത്.

എസ് യു വി നിരകള്‍ക്ക് അല്‍ഭുതകരമാം വിധം 187% വളര്‍ച്ചയാണ് നേടിയെടുക്കാന്‍ കഴിഞ്ഞത്. അതേസമയം പെര്‍ഫോമന്‍സ്, ലൈഫ് സ്റ്റൈല്‍ കാറുകളായ ഇ-ട്രോണ്‍ നിരകളും 42% കണ്ട് ഇതേ കാലയളവില്‍ വളര്‍ച്ച നേടി.

ഓഡി അപ്രൂവ്ഡ്:പ്ലസ്സും 2023 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ 63% വളര്‍ച്ച നേടി. രാജ്യത്തെ പ്രധാനപ്പെട്ട മേഖലയിലെല്ലാമായി നിലവില്‍ 25 ഓഡി അപ്രൂവ്ഡ്:പ്ലസ് കേന്ദ്രങ്ങളുണ്ട്.

‘88% വളര്‍ച്ച നേടിക്കൊണ്ട് ഓഡി ഇന്ത്യ 5530 യൂണിറ്റുകള്‍ വിറ്റഴിച്ചു. ഞങ്ങളുടെ എസ് യു വികള്‍ 187% വളര്‍ച്ച നേടി. വരാനിരിക്കുന്ന ഉത്സവ സീസണില്‍ ഈ വളര്‍ച്ച തുടരുക തന്നെ ചെയ്യുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

കാരണം ഓഡി എ 4, ഓഡി എ 6, ഓഡി ക്യു 3, ഓഡി ക്യു 3 സ്പോര്‍ട്ട് ബാക്ക്, ഓഡി ക്യു 5, ഓഡി ക്യു 7, ഓഡി ക്യു 8 എന്നിവയടക്കമുള്ള ഞങ്ങളുടെ മികച്ച വില്‍പ്പനയുള്ള മോഡലുകള്‍ക്കെല്ലാം ഇപ്പോള്‍ നല്ല ആവശ്യക്കാരുണ്ട്.

ഈ അടുത്ത കാലത്ത് പുറത്തിറക്കിയ ആകര്‍ഷകമായ 114 കെ ഡബ്ലിയു എച്ച് ബാറ്ററിയോടു (ഈ വ്യവസായ മേഖലയിലെ മികച്ചത്) കൂടിയ ഓഡി ക്യു 8 ഇ-ട്രോണ്‍, ഓഡി ക്യു 8 സ്പോര്‍ട്ട്ബാക്ക് ഇ-ട്രോണ്‍ എന്നിവ കൂടി വന്നെത്തിയതോടെ ഈ സെഗ്മെന്റില്‍ ഏറ്റവും വിശാലമായ ഇ വി നിരയാണ് ഞങ്ങള്‍ക്ക് ഇപ്പോഴുള്ളത്.

ഞങ്ങളുടെ ഇലക്ട്രിക് നിരകള്‍ക്ക് ഈ ഉത്സവ സീസണിലും നല്ല ആവശ്യം ഉണ്ടാകുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ഇന്ത്യയിലെ ആദ്യത്തെ ഇ വി സൂപ്പര്‍ കാറുകളായ ഓഡി ഇ-ട്രോണ്‍ ജി ടി, ഓഡി ആര്‍ എസ് ഇ-ട്രോണ്‍ ജി ടി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.” ഓഡി ഇന്ത്യയുടെ തലവനായ ശ്രീ ബല്‍ബീര്‍ സിങ്ങ് ധില്ലണ്‍ പറഞ്ഞു.

”ശക്തമായ ആവശ്യം, ആഢംബര കാര്‍ മേഖലയുടെ വ്യാപനം, ഇത്തരം കാറുകളുടെ ഉയര്‍ന്നു വരുന്ന ആവശ്യക്കാര്‍, അനുകൂലമായ സാമ്പത്തിക സാഹചര്യങ്ങള്‍ എന്നിങ്ങനെയുള്ള വളര്‍ച്ചക്ക് അനുകൂലമായ ഘടകങ്ങളാണ് ശക്തമായ ഈ വില്‍പ്പന വളര്‍ച്ച നേടി തന്നത്.

ഇന്നിപ്പോള്‍ നാലില്‍ ഒരു ഉപഭോക്താവ് ഓഡി തന്നെ വീണ്ടും വാങ്ങുന്നു. ഇതിനര്‍ത്ഥം തങ്ങളുടെ ഉപഭോക്താക്കള്‍ സന്തുഷ്ടരാണ് എന്നാണ്. ഞങ്ങള്‍ വളര്‍ച്ചയുടെ പാതയിലാണ്.

സുസ്ഥിരവും ലാഭകരവുമായ ബിസിനസ്സാണ് ഞങ്ങളുടെ തന്ത്രം. ഈ വര്‍ഷം അവസാനിക്കുന്നതോടു കൂടി ഇരട്ടയക്ക വളര്‍ച്ചയിലേക്ക് എത്തിച്ചേരും ഞങ്ങളെന്ന് പ്രതീക്ഷിക്കുന്നു.’ ശ്രീ ധില്ലണ്‍ കൂട്ടിച്ചേര്‍ത്തു.

X
Top